ഇ​താ​ണെന്‍റെ മാ​തൃ​ഭാ​ഷ​യാ​യ കൊ​ട​വാ; മാതൃ​ഭാ​ഷ​യെ​ക്കു​റി​ച്ച് ര​ശ്മി​ക മന്ദാന

ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി​യ ന​ടി​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കു​ക​ൾ​ക്കി​ടെ സ്വ​ന്തം മാ​തൃ​ഭാ​ഷ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ലെ കൊ​ട​വാ ട​ക്ക് ആ​ണ് താ​ൻ ജീ​വി​ത​ത്തി​ൽ ഇ​ന്നു​വ​രെ സം​സാ​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കു​ട​കി​ലെ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​മ​ണി​ഞ്ഞു​കൊ​ണ്ടു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ലാ​ണ് ത​ന്‍റെ മാ​തൃ​ഭാ​ഷ​യേ​ക്കു​റി​ച്ച് ര​ശ്മി​ക സം​സാ​രി​ക്കു​ന്ന​ത്.

ഞാ​നെ​ന്താ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഏ​തു​ഭാ​ഷ​യാ​ണി​തെ​ന്നും നി​ര​ന്ത​രം ചോ​ദി​ക്കു​ന്ന​വ​രോ​ട്. ഇ​താ​ണെന്‍റെ മാ​തൃ​ഭാ​ഷ​യാ​യ കൊ​ട​വാ. കു​ട​കി​ലാ​ണ് ഞാ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും. ഈ ​ഭാ​ഷ​യാ​ണ് ജീ​വി​ത​ത്തി​ലി​തു​വ​രെ സം​സാ​രി​ച്ചു​വ​രു​ന്ന​തും. അ​ത്ര​യേ​റെ മ​നോ​ഹ​ര​മാ​യ ഭാ​ഷ​യാ​ണി​ത്.

ഈ ​ഭാ​ഷ അ​റി​യാ​മെ​ങ്കി​ൽ അ​ല്ലെ​ങ്കി​ൽ ഇ​ത​റി​യു​ന്ന ഒ​രു സു​ഹൃ​ത്ത് നി​ങ്ങ​ൾ​ക്കു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കൊ​ട​വാ ഭാ​ഷ നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​വൂ – ര​ശ്മി​ക വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്. കൂ​ട്ട​ത്തി​ൽ ചി​ല​ർ ഭാ​ഷ​യേ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ മ​റ്റു​ചി​ല​ർ ഒ​ന്നും മ​ന​സി​ലാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. കൂ​ർ​ഗ് ഭാ​ഷ​യു​ടെ മ​നോ​ഹാ​രി​ത​യെക്കു​റി​ച്ച് ക​മ​ന്‍റ് പോ​സ്റ്റ് ചെ​യ്ത​വ​രു​മു​ണ്ട്.

നി​ല​വി​ൽ ആ​റു​ചി​ത്ര​ങ്ങ​ളാ​ണ് ര​ശ്മി​ക​യു​ടേ​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ല്ലു അ​ർ​ജു​ൻ-​സു​കു​മാ​ർ ടീ​മി​ന്‍റെ പു​ഷ്പ 2, ധ​നു​ഷ് നാ​യ​ക​നാ​വു​ന്ന കു​ബേ​ര, റെ​യി​ൻ​ബോ, ഗേ​ൾ​ഫ്ര​ണ്ട് എ​ന്നി​വ​യാ​ണ് അ​തി​ലെ തെ​ന്നി​ന്ത്യ​ൻ ഭാ​ഷാ​ചി​ത്ര​ങ്ങ​ൾ.

ഇ​തി​നു​പു​റ​മേ വി​ക്കി കൗ​ശ​ൽ നാ​യ​ക​നാ​വു​ന്ന ഛാവി, ​സ​ൽ​മാ​ൻ ഖാ​നെ നാ​യ​ക​നാ​ക്കി എ.​ആ​ർ.​മു​രു​ഗ​ദോ​സ് ഒ​രു​ക്കു​ന്ന സി​ക്ക​ന്ദ​ർ എ​ന്നീ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളും ര​ശ്മി​ക​യു​ടേ​താ​യി ഒ​രു​ങ്ങു​ന്നു​ണ്ട്.

Related posts

Leave a Comment