ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2: ദ റൂള്‍ തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ പുഷ്പ നായിക രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
താന്‍ കൊച്ചിയിലാണുളളതെന്നും കൊച്ചിയിലെത്തുന്നത് തനിക്കെപ്പോഴും സന്തോഷം പകരുന്ന സംഗതിയാണെന്നും രശ്മിക ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. പുഷ്പ 2:ദ റൂള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും തനിക്ക് നല്‍കിവരുന്ന എല്ലാ പിന്തുണകള്‍ക്ക് നന്ദിയെന്നും താരം പറയുന്നു.
മഞ്ഞ നിറത്തിലുളള സ്ട്രൈപ്സ് സാരിക്കൊപ്പം അതേനിറത്തിലുളള സ്റ്റൈലിഷ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. സ്ലീവ്ലെസ് ബ്ലൗസിന് ഇറക്കം കൂടിയ നെക്ലൈനാണുളളത്. ബ്ലൗസിന് കൂടുതല്‍ എംബ്രായിഡറി നല്കി കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു. ബ്ലൗസിന് പിന്നിലെ ബോ കൂടുതല്‍ പുഷ്പ എന്ന എംബ്രോയിഡറി നല്കി അലങ്കരിച്ചിരിക്കുകയാണ്.