വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ താരസുന്ദരിയാണു രശ്മിക മന്ദാന. കന്നഡ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നടി തെലുങ്കിലെത്തിയതോടെയാണ് ജനപ്രീതി നേടുന്നത്. പിന്നീട് സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നടി ഹിന്ദിയിലും സജീവമാണ്. വിക്കി കൗശലിനൊപ്പം അഭിയിച്ച ഛാവ എന്ന ചിത്രമാണ് ഒടുവിൽ റിലീസ് ചെയ്ത രശ്മികയുടെ ചിത്രം.
ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന് പരിപാടികളിലൂടെയും മറ്റും നടി പല കഥകളും പറഞ്ഞിരുന്നു. അതിലൊന്ന് തനിക്കൊരു അനിയത്തി ഉണ്ടെന്നതായിരുന്നു. സഹോദരിയെ അമ്മയുടെ സ്ഥാനത്ത് നിന്നും നോക്കേണ്ട അത്രയും പ്രായവ്യത്യാസം ഉണ്ടെന്നാണ് രശ്മിക പറഞ്ഞത്. കര്‍ണാടകത്തിലെ വളരെ സാധാരണക്കാരുടെ കുടുംബത്തിലാണ് നടി രശ്മിക മന്ദാന ജനിക്കുന്നത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നെന്ന് നടി തന്നെ നേരത്തേ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തമായി വീട് ഇല്ലാത്തത് കൊണ്ട് താമസിച്ചതൊക്കെ വാടകയ്ക്ക് ആയിരുന്നു. വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങള്‍ പോലും തനിക്ക് വാങ്ങി തരാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചിട്ടില്ലെന്നും രശ്മിക വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴാണ് തനിക്കൊരു അനിയത്തി ഉള്ളതിനെ കുറിച്ചും രശ്മിക പറയുന്നത്. എനിക്ക് ഒരു സഹോദരിയുണ്ട്. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ 16 വര്‍ഷത്തെ വ്യത്യാസമുണ്ട്. ഒരു നിശ്ചിത സമയം വരെ ഞാന്‍ അവളെ മൂത്ത സഹോദരിയെ പോലെയല്ല, അമ്മയുടെ സ്ഥാനത്ത് നിന്നാണ് വളര്‍ത്തിയത്. ഞാന്‍ സിനിമയിലായതിനാല്‍ എന്റെ സഹോദരിക്ക് ആവശ്യമുള്ളതെല്ലാം ഇപ്പോള്‍ ലഭിക്കും.
പക്ഷേ അവള് ആഗ്രഹിക്കുന്നതെല്ലാം എളുപ്പത്തില്‍ ലഭിക്കരുതെന്നൊണ് മാതാപിതാക്കള്‍ പറയുക. കാരണം കഷ്ടപ്പാട് അറിഞ്ഞ് വളര്‍ന്നത് കൊണ്ടാണ് പണത്തിന്റെ മൂല്യം എന്താണെന്ന് എനിക്കറിയാം. കാര്യങ്ങള്‍ എളുപ്പം സാധിക്കുകയാണെങ്കില്‍ അനിയത്തിക്ക് സ്വയം അധ്വാനിച്ച് ജീവിക്കുന്നതിനുള്ള പ്രാപ്തി ഉണ്ടാവില്ലെന്നും രശ്മിക പറയുന്നു.
രശ്മികയ്ക്ക് ഇപ്പോള്‍ 28 വയസായി. അനിയത്തിയുടെ പ്രായം പന്ത്രണ്ടുമാണ്. അനിയത്തിയ്ക്കൊപ്പമുള്ള ചിത്രങ്ങളും രശ്മിക പങ്കുവച്ചിരുന്നു. അതേസമയം പുഷ്പ 2 വിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവച്ച നടി ഇപ്പോള്‍ ബോളിവുഡിലും തരംഗമാണ്. അനിമല്‍ എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. എന്നാല്‍ ഈ സിനിമയിലെ ഗ്ലാമര്‍ രംഗങ്ങള്‍ നടിക്കു വലിയ വിമര്‍ശനം നേടി കൊടുത്തു. നാഷ്ണല്‍ ക്രഷ് എന്ന് വിശേഷിപ്പിച്ചിരുന്ന രശ്മിക ഇത്രയും ഗ്ലാമറാകുമെന്ന് വിചാരിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്.