തെന്നിന്ത്യ മുഴുവൻ ആരാധികമാരുള്ള തെലുങ്ക് സൂപ്പര്‍ നടനാണ് വിജയ് ദേവരകൊണ്ട. ഇതിനിടെ നടി രശ്മിക മന്ദാനയുമായി അടുപ്പത്തിലാണെന്ന തരത്തിൽ വർത്തകൾ വന്നിരുന്നു.
വര്‍ഷങ്ങളായി ഇരുവരും ഡേറ്റിംഗിലാണെന്നു പപ്പരാസികൾ പറഞ്ഞുപരത്തി. എന്നാല്‍ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കാനാണ് വിജയ് ശ്രമിച്ചിട്ടുള്ളത്.
എന്നാലിപ്പോൾ വിജയ് ദേവ്രകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് നടി അനന്യ പാണ്ഡെ വെളിപ്പെടുത്തിയിരിക്കുന്നു.
ലിഗര്‍ എന്ന സിനിമയിലൂടെ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒന്നിച്ചിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്തിരുന്നു.
പരിപാടിയുടെ അവതാരകനായ കരണിന്റെ ചോദ്യത്തിന് മറുപടി പറയവേ വിജയ് പ്രണയത്തിലാണെന്ന് അനന്യ സമ്മതിച്ചു.
ചോദ്യത്തിന് അവ്യക്തമായ ഉത്തരമാണ് അനന്യ പറഞ്ഞതെങ്കിലും അത് രശ്മികയാണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്
ചില നടന്മാരുടെ പേര് പറഞ്ഞിട്ട് അവര്‍ ആരൊക്കെയാണ് ഡേറ്റിംഗ് നടത്തുന്നതെന്ന് സ്ഥിരീകരിക്കാനാണ് അനന്യയോട് കരണ്‍ ആവശ്യപ്പെട്ടത്.
വിജയ് ദേവരകൊണ്ട എന്ന പേര് വന്നപ്പോഴാണ് വിജയ്-രശ്മിക പ്രണയത്തെക്കുറിച്ച് അനന്യ ചില സൂചനകൾ നൽകിയത്.
നടിയുടെ മറുപടി കേട്ടിട്ടും അദ്ഭുതപ്പെടാതെ ചിരിച്ച് കൊണ്ടിരിക്കുകയായിരുന്നു വിജയ് ചെയ്തത്. ഒപ്പം നിങ്ങളങ്ങനെ കരുതുന്നുണ്ടോന്നും നടന് ചോദിച്ചു.
തെലുങ്ക് സിനിമാലോകത്ത് ഏറ്റവുമധികം ചര്ച്ചയാക്കിയിട്ടുള്ള പ്രണയ ജോഡികളാണ് വിജയ് വേദരകൊണ്ടയും രശ്മിക മന്ദാനയും. ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നിങ്ങനെ നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.
സ്ക്രീനിലെ കെമിസ്ട്രി ഹിറ്റായതോടെ ഇവര്‍ക്ക് വലിയൊരു ആരാധക പിന്‍ബലം തന്നെ ലഭിച്ചു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ പ്രണയത്തിലാണെന്ന കഥ പ്രചരിച്ചത്.
പരസ്പരം പിന്തുണ നല്‍കുന്നതും സൗഹൃദം കാത്തുസൂക്ഷിക്കുന്നതും കറങ്ങാന്‍ പോവുന്നതുമൊക്കെ കിംവദന്തികള്‍ക്ക് കാരണമായി.
എന്നാല്‍ പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍ താരങ്ങള്‍ അതു നിഷേധിക്കുകയാണ് ചെയ്യാറുള്ളത്.
നിലവില്‍ രണ്ടാളും സിനിമാ ജീവിതത്തിന് മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. വിവാഹത്തിനോ മറ്റ് ബാധ്യതകള്‍ക്കോ സമയമില്ലെന്നാണ് മുന്‍പു പല അഭിമുഖങ്ങളിലും രണ്ടു പേരും പറഞ്ഞിട്ടുള്ളത്.