കൽപ്പറ്റ: കൽപ്പറ്റയിൽ റിസോർട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൽപ്പറ്റ മുണ്ടേരിയിലെ വിസ്പെറിംഗ് വുഡ്സ് റിസോർട്ട് നടത്തിപ്പുകാരനായ വിൽസണ് സാമുവൽ (64) നെയാണ് കൊല്ലപ്പെട്ടനിലയിൽ ഇന്നു രാവിലെ കണ്ടെത്തിയത്. റിസോർട്ടിന് സമീപത്തെ റോഡിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകിയെക്കുറിച്ചും കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
വയനാട്ടിൽ റിസോർട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
