മീടു വെളിപ്പെടുത്തലുകളുടെ കൂട്ടത്തില്‍ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നായിരുന്നു പ്രശസ്ത ഗായകന് കാര്‍ത്തിക്കിനെതിരേ ഗായിക ചിന്മയി ശ്രീപദ ഉന്നയിച്ചത്.
കാര്‍ത്തിക്കിന് എതിരേയുള്ള മീ ടൂ ക്യാമ്പെയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്മയി ട്വിറ്ററില്‍ കുറിച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് ഏതാണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇതിന് എതിരെ പ്രതികരണവുമായി കാര്‍ത്തിക് രംഗത്ത് എത്തിയിരുന്നു.
ട്വിറ്ററിലൂടെ തന്നെ ആയിരുന്നു കാര്‍ത്തിക് ഈ വിഷയത്തില്‍ അന്ന് പ്രതികരിച്ചത്. ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററില്‍ ഞാന്‍ കണ്ടു.
എന്റെ മനസാക്ഷിയെ തൊട്ടു ഞാന്‍ പറയുന്നു, ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചു കൊണ്ട് ഉപദ്രവിച്ചിട്ടില്ല.
എന്റെ പ്രവര്‍ത്തികള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ട് ഉണ്ടെങ്കില്‍ ദയവായി മുന്നോട്ട് വരണം.
ഒരാളുടെ പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഞാന്‍ മീടുവിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.
പരാതിക്കാരിയുടെ ദുഃഖത്തില്‍ സത്യമുണ്ടെങ്കില്‍ ഞാന്‍ മാപ്പു പറയാന്‍ തയ്യാറാണ്, അതിനേക്കാളുപരി നിയമനടപടികള്‍ നേരിടാനും തയ്യാറാണ്.
കാരണം ആരുടേയും ജീവിതത്തില്‍ ഒരു കയ്പ്പേറിയ അനുഭവം സമ്മാനിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ലെന്നും ആയിരുന്നു കാര്‍ത്തിക്ക് അന്ന് സോഷ്യല്‍മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്.