ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്പ്പെടുത്തിയതോടെ വലഞ്ഞത് ഹോട്ടലുടമകളാണ്.
ഇപ്പോഴിതാ ഭക്ഷണം കൊണ്ടുപോകാന് ഹോട്ടലുകളില് പാത്രവുമായി എത്തുന്നവര്ക്ക് ആകര്ഷകമായ ഓഫര് നല്കാന് തീരുമാനിച്ചിരിക്കുകയാണ് തിരൂരിലെ ഹോട്ടലുടമകള്.
തിരൂരിലെ ഹോട്ടല് ആന്ഡ് റസ്റ്ററന്റ് മേഖലാ കമ്മിറ്റിയാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. പാഴ്സല് വാങ്ങാന് പാത്രവുമായി എത്തുന്നവര്ക്കാണ് ഓഫര്.
കറികളും മറ്റും പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇതുവരെ നല്കിയിരുന്നത്. നിരോധനം വന്നതോടെ ഇതിനു പകരം അലുമിനിയം ഫോയില് പെട്ടികളിലാണു കറികള് നല്കുന്നത്.
പാത്രങ്ങളുമായി ആവശ്യക്കാര് എത്തിയാല് പ്ലാസ്റ്റിക് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണ് ഉടമകള് കരുതുന്നത്.
കൂടാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രചാരണവും ബോധവല്ക്കരണവും ഇവര് ലക്ഷ്യമിടുന്നുണ്ട്.