കോ​ട്ട​യം​കാ​രു​ടെ നാ​വി​ല്‍ ഇ​നി ക​പ്പ​ലോ​ടും;  നാ​ഗ​മ്പ​ട​ത്ത് മ​ത്സ്യ​ഫെ​ഡി​ന്‍റെ റ​സ്റ്റ​റ​ന്‍റ് വ​രു​ന്നു


കോ​​ട്ട​​യം: കോ​ട്ട​യം​കാ​രു​ടെ നാ​വി​ല്‍ ഇ​നി ക​പ്പ​ലോ​ടും. ക​ട​ല്‍​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​യു​മാ​യി നാ​ഗ​മ്പ​ട​ത്ത് മ​ത്സ്യ​ഫെ​ഡിന്‍റെ റ​സ്റ്ററന്‍റ് വ​രു​ന്നു. നാ​​ഗ​​മ്പ​​ടം മു​​നി​​സി​​പ്പ​​ല്‍ പാ​​ര്‍​ക്കി​​ന് സ​​മീ​​പ​​ത്ത് മ​​ത്സ്യ​​ഫെ​​ഡി​​ന്‍റെ അ​​ക്വേ​​റി​​യം പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് റ​​സ്റ്റ​​റ​​ന്‍റ് തു​​റ​​ക്കു​​ന്ന​​ത്. മ​​ത്സ്യ​​ഫെ​​ഡി​​ന്‍റെ ജി​​ല്ല​​യി​​ലെ ആ​​ദ്യ ക​​ട​​ല്‍വി​​ഭ​​വ റ​​സ്റ്റ​​റ​ന്‍റാ​ണി​​ത്.

ഫി​​ഷ് ഗാ​​ല​​ക്സി എ​​ന്ന പേ​​രി​​ല്‍ ഒ​​രു​​ങ്ങു​​ന്ന ഇ​​തി​​ന്‍റെ നി​​ര്‍​മാ​​ണ​​ജോ​​ലി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. കെ​​ട്ടി​​ട​​ത്തി​​ല്‍ ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍​ക്കാ​​യു​​ള്ള കാ​​ബി​​നു​​ക​​ള്‍ നി​​ര്‍​മി​​ച്ചു ക​​ഴി​​ഞ്ഞു. അ​​ടു​​ക്ക​​ള​​യു​​ടെ നി​​ര്‍​മാ​​ണ​​വും പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.2000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ്ണ​​മു​​ള്ള ഹാ​​ളി​​നു​​ള്ളി​​ലെ ജോ​​ലി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​ശേ​​ഷം കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ​​രി​​സ​​രം വൃ​​ത്തി​​യാ​​ക്കു​​ക​​യും ന​​വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യും. വാ​​ഹ​​ന​​പാ​​ര്‍​ക്കിം​​ഗി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കും.

Best Kerala Seafood Restaurant in London - Dishes - Blog

ഇ​​വി​​ടെ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന അ​​ക്വേ​​റി​​യം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​​ശി​​ച്ച​​തോ​​ടെ കെ​​ട്ടി​​ടം ഉ​​പ​​യോ​​ഗി​​ക്കാ​​തെ കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. 12 വ​​ര്‍​ഷം മു​​മ്പാ​​ണ് നാ​​ഗ​​മ്പ​​ട​​ത്ത് ഫി​​ഷ് ഗാ​​ല​​ക്സി എ​​ന്ന പേ​​രി​​ല്‍ മ​​ത്സ്യ​​ഫെ​​ഡ് പ​​ബ്ലി​​ക് അ​​ക്വേ​​റി​​യം ആ​​രം​​ഭി​​ച്ച​​ത്. 2,000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ്ണ​​മു​​ള്ള ഹാ​​ളി​​ല്‍ 50 ടാ​​ങ്കു​​ക​​ളി​​ലാ​​യി സ​​മു​​ദ്ര-​​ശു​​ദ്ധ ജ​​ല​​ങ്ങ​​ളി​​ലാ​​യി ജീ​​വി​​ക്കു​​ന്ന അ​​ല​​ങ്കാ​​ര മ​​ത്സ്യ​​ങ്ങ​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

അ​​ല​​ങ്കാ​​ര മ​​ത്സ്യ​​ങ്ങ​​ളു​​ടെ വി​​ല്‍​പ്പ​​ന​​യും ന​​ട​​ത്തി​​യി​​രു​​ന്നു. 2018ലെ ​​മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ല്‍ അ​​ക്വേ​​റി​​യം പൂ​​ര്‍​ണ​​മാ​​യി ന​​ശി​​ച്ചു.​​പ്രള​​യ​​ത്തി​​ല്‍ ടാ​​ങ്കു​​ക​​ളെ​​ല്ലാം ന​​ശി​​ച്ചു. മ​​ത്സ്യ​​ങ്ങ​​ളെ​​ല്ലാം ഒ​​ഴു​​കി​​പ്പോ​​യി. കെ​​ട്ടി​​ട​​ത്തി​​നും വ​​ലി​​യ തോ​​തി​​ല്‍ കേ​​ടു​​പാ​​ടു​​ക​​ള്‍ സം​​ഭ​​വി​​ച്ചി​​രു​​ന്നു. വ​​ലി​​യ​​തോ​​തി​​ല്‍ ചെ​​ളി​​യും നി​​റ​​ഞ്ഞി​​രു​​ന്നു. വീ​​ണ്ടും അ​​ക്വേ​​റി​​യം തു​​റ​​ക്കാ​​ന്‍ ആ​​ലോ​​ച​​ന ന​​ട​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് ക​​ട​​ല്‍ വി​​ഭ​​വ റ​​സ്റ്റ​റ​​ന്‍റ് എ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് എ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

Related posts

Leave a Comment