വീട്ടിലെ ഭക്ഷണം കഴിച്ച് മടുക്കുന്പോൾ അതിൽ നിന്നൊരു ചേഞ്ച് വേണെന്ന് ആഗ്രഹിക്കാറുള്ളവരാണ് നമ്മളിൽ പലരും. അത്തരമൊരു മാറ്റം ഇഷ്ടപ്പെടുന്നവർ കൂട്ടുകാർക്കൊപ്പമോ വീട്ടുകാർക്കൊപ്പമോ ഒക്കെ ഹോട്ടലുകളിൽ പോകാറുണ്ട്. അവിടെ എത്തി ഇഷ്ടമുള്ളതെല്ലാം വാങ്ങി കഴിക്കുന്പോഴേക്കും നമുക്ക് തൃപ്തിയുമാകും.
കഴിഞ്ഞദിവസം ഇംഗ്ലണ്ടിലെ അബ്ബാസിൻ ഡൈനർ റെസ്റ്റോറന്റിൽ നടന്ന സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഇവിടുത്തെ മെനുവിൽ ബീഫ് വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാർ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഇതവരുടെ ശ്രദ്ധയിൽപ്പെട്ടു. അതേ ചൊല്ലി ഹോട്ടൽ ജീവനക്കാരുമായി ചെറുപ്പക്കാർ കൊന്പ് കോർത്തു. അത് വലിയ തർക്കത്തിന് കാരണമായി.
നാല് യുവാക്കൾ ചേര്‍ന്ന് റെസ്റ്റോറന്റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്തു. റെസ്റ്റോറന്റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി റെസ്റ്റോറന്റ് ആക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. റെസ്റ്റോറന്റിനുണ്ടായ കേടുപാടുകൾ തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.