ഒടുവിൽ മരണത്തിന് കീഴടങ്ങി..! മ​രി​ച്ചെ​ന്നു ക​രു​തി വീ​ട്ട​മ്മ​യെ മോ​ർ​ച്ച​റി​യി​ലാ​ക്കി​യ സം​ഭ​വം; അ​സ്വാ​ഭാ​വി​ക​ത ഇ​ല്ല; വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയാലുടൻ മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെന്ന് പോലീസ്

ക​ട്ട​പ്പ​ന: മ​രി​ച്ചെ​ന്നു ക​രു​തി മൊ​ബൈ​ൽ മോ​ർ​ച്ച​റി കി​ട​ത്തി​യ സ്ത്രീ​ക്ക് ജീ​വ​ന്‍റെ തു​ടി​പ്പു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഒ​ടു​വി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച ഇ​വ​ർ ഏ​തു നി​മി​ഷ​വും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​മാ​യി​രു​ന്നെ​ന്നും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​തെ​ന്നും വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

വ​ണ്ട​ൻ​മേ​ട് പു​തു​വ​ൽ ര​ത്ത​ന​വി​ലാ​സം മു​നി​സ്വാ​മി​യു​ടെ ഭാ​ര്യ ര​ത്ത​നം (52) ആ​ണ് ജീ​വ​നോ​ടെ ഒ​രു​മ​ണി​ക്കൂ​റോ​ളം ഫ്രീ​സ​റി​ൽ കി​ട​ന്ന ശേ​ഷം ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.മൊ​ബൈ​ൽ മോ​ർ​ച്ച​റി​യി​ലാ​ക്കി​യ ഇ​വ​രു​ടെ സ​മീ​പം ഇ​രു​ന്ന​വ​രാ​ണ് ’മൃ​ത​ദേ​ഹം’ ക​ണ്ണു​തു​റ​ക്കു​ന്ന​തു ക​ണ്ട​ത്. ഇ​വ​ർ ഉ​ട​നെ വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. വ​ണ്ട​ൻ​മേ​ട് എ​സ്ഐ കെ.​വി. വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി ബ​ല​മാ​യി ര​ത്ത​ന​ത്തെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് മ​രു​ന്നു ന​ൽ​കി​യെ​ങ്കി​ലും വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ യാ​ഥ​ർ​ഥ മ​ര​ണം സം​ഭ​വി​ച്ചു.ഏ​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ ര​ത്ത​നം മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് 20 ദി​വ​സം മു​ൻ​പ് മ​ധു​ര മീ​നാ​ക്ഷി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ച് ക​ര​ളി​നേ​യും വൃ​ക്ക​യേ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ധു​ര​യി​ലെ​ത​ന്നെ വേ​ല​മ്മ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു​വ​രു​ന്ന ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​യാ​ണ് ഇ​വി​ടെ​നി​ന്നും നി​ർ​ദ്ദേ​ശി​ച്ച​ത്.ഇ​ത​ല്ലാ​തെ ആ​റു​മ​ണി​ക്കൂ​റി​ൽ​കൂ​ടു​ത​ൽ ജീ​വി​ച്ചി​രി​ക്കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ ഇ​ന്ന​ലെ രാ​വി​ലെ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സി​ൽ വ​ണ്ട​ൻ​മേ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റി​യാ​ൽ ആ​ൾ മ​രി​ച്ചു​പോ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റി​യ​പ്പോ​ൾ ആ​ൾ മ​രി​ച്ച​താ​യി ക​രു​തി വീ​ട്ടു​കാ​ർ മൊ​ബൈ​ൽ മോ​ർ​ച്ച​റി വ​രു​ത്തി അ​തി​നു​ള്ളി​ൽ കി​ട​ത്തു​ക​യാ​യി​രു​ന്നു. സം​സ്കാ​ര​ത്തി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ഒ​രു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ർ ക​ണ്ണു​തു​റ​ന്ന​ത്. സം​സ്കാ​രം ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ പു​ത​വ​ല്ലി​ലു​ള്ള പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി.

 

Related posts