മു​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ൾ​​ക്കും സം​​ഘ​​ട​​ന

ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​ങ്ങ​​ളു​​ടെ ക്ഷേ​​മ​​ത്തി​​നും അ​​വ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നും വേ​​ണ്ടി രൂ​​പീ​​ക​​രി​​ച്ച ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന് (ഐ​​സി​​എ) ബി​​സി​​സി​​ഐ അം​​ഗീ​​കാ​​രം ന​​ൽ​​കി. ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​ങ്ങ​​ളാ​​യ ക​​പി​​ൽ​​ദേ​​വ്, അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​ർ, ശാ​​ന്ത രം​​ഗ​​സ്വാ​​മി എ​​ന്നി​​വ​​രാ​​ണ് നി​​ല​​വി​​ൽ ഇ​​തി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ.

ഐ​​സി​​എ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​ത് വ​​രെ ക​​പി​​ൽ​​ദേ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഈ ​​മൂ​​ന്നം​​ഗ സം​​ഘം തു​​ട​​രും. മു​​ൻ താ​​ര​​ങ്ങ​​ളു​​ടെ ക്ഷേ​​മ​​ത്തി​​നാ​​യാ​​ണ് ഐ​​സി​​എ രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബി​​സി​​സി​​ഐ അം​​ഗീ​​ക​​രി​​ക്കു​​ന്ന മു​​ൻകാ​​ല താ​​ര​​ങ്ങ​​ളു​​ടെ ആ​​ദ്യ സം​​ഘ​​ട​​ന കൂ​​ടി​​യാ​​ണ് ഐ​​സി​​എ. സ്വ​​ത​​ന്ത്രമാ​​യി​​ട്ടാ​​യി​​രി​​ക്കും ഐ​​സി​​എ യു​​ടെ പ്ര​​വ​​ർ​​ത്ത​​നം.

ബി​​സി​​സി​​ഐ തു​​ട​​ക്ക​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​മെ​​ങ്കി​​ലും പി​​ന്നീ​​ട് ഐ​​സി​​എ യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​ർ ത​​ന്നെ പ​​ണം ക​​ണ്ടെ​​ത്തേ​​ണ്ടി വ​​രും. ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യി (എ​​ഫ്ഐ​​സി​​എ) ഐ​​സി​​എ അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടി​​ല്ല.

Related posts