ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി അവകാശപ്പെടുന്ന കുറിപ്പ് വിവിധ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ, ഇതു തെറ്റായ വാർത്തയാണെന്നും വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
വിരമിക്കൽ പ്രായം 62 ആയി ഉയർത്തുന്നത് സംബന്ധിച്ച് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (സിപിസി) ശിപാർശകളൊന്നും നൽകിയിട്ടില്ല.
എന്നുമാത്രമല്ല, കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റുന്നതിനുള്ള നിർദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് 2023 ഓഗസ്റ്റിൽ ലോക്സഭയിൽ സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.