തിരുവനന്തപുരം: ഈ മാസം 16000 ത്തോളം ജീവനക്കാർ സര്‍ക്കാര്‍ സര്‍വീസിൽനിന്ന് വിരമിക്കുന്പോൾ ആനുകൂല്യങ്ങൾ തീര്‍ത്ത് കൊടുക്കാൻ ധനവകുപ്പ് കണ്ടെത്തേണ്ടത് ഏകദേശം 9000കോടി രൂപ. ഈ സാഹചര്യത്തിൽ വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു.
അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാൻ പണം കണ്ടെത്തണം. ഏപ്രില്‍ മുതല്‍ മാസം തോറും ക്ഷേമപെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തെ ക്ഷേമപെന്ഷൻ കുടിശികയാണ്. ഈ പ്രതിസന്ധിക്കിടെയിലാണ് ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കൽ.
പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല. പെൻഷൻ പ്രായം കൂട്ടുന്നത് സംബന്ധിച്ച നയപരമായ തീരുമാനം ആദ്യം ഇടതുമുന്നണി എടുക്കണം. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ചകളുണ്ടാകാൻ സാധ്യതയുണ്ട്.