കൊറോണ വൈറസ് കാരണം വലിയ പ്രതിസന്ധി നേരിട്ട ബിസിനസാണ് റസ്റ്ററന്റ് മേഖല.
പല റസ്റ്ററന്റുകളും അടച്ചുപൂട്ടി. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ലോകം മുഴുവൻ സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്.
എന്നാൽ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മുതലെടുക്കാമെന്ന് കാണിച്ചുതരുകയാണ് തായ്ലന്റിലെ ഒരു റസ്റ്ററന്റ്.
ചാവോപ്രയ ആന്റിക് കഫേയാണ് പുതിയ രീതിയുമായ രംഗത്ത് എത്തിയത്. ചാവോ ഫ്രയാ നദിയുടെ തീരത്ത് ഈ വർഷം ഫെബ്രുവരിയിലാണ് റസ്റ്ററന്റ് ആരംഭിച്ചത്.
റസ്റ്ററന്റ് ആരംഭിച്ചതിനു പിന്നാലെ കോവിഡ് മഹാമാരിയെത്തി. പിന്നാലെ റസ്റ്ററന്റ് അടച്ചു.
വീണ്ടും തുറപ്പോഴേക്കും തായ്ലന്റിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായി. നദിയുടെ തീരത്തുണ്ടായിരുന്ന റസ്റ്ററന്റ് വെള്ളത്തിൽ മുങ്ങി.
നദിയിലെ വെള്ളം കുറഞ്ഞെങ്കിലും റസ്റ്ററന്റിൽ നിന്ന് പൂർണമായും വെള്ളം ഇറങ്ങിയില്ല.
ഇതോടെയാണ് വെള്ളപ്പൊക്കത്തെ അനുകൂലമാക്കാൻ റസ്റ്ററന്റ് ഉടമ തീരുമാനിച്ചത്.
വെള്ളത്തിൽ ഇട്ടിരിക്കുന്ന കസേരയിലും മേശയിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്.
നദിയിലൂടെയുള്ള വെള്ളപ്പാച്ചിലും റസ്റ്ററന്റിൽ ഇരിക്കുന്നവർക്ക് ആസ്വദിക്കാം. നദിയും റസ്റ്ററന്റിന്റെ അതിരും തിരിച്ചറിയാൻ കയറും വലിച്ചുകെട്ടിയിട്ടുണ്ട്.
മുട്ടിനൊപ്പം വെള്ളം റസ്റ്ററന്റിലെ ഭക്ഷണം കളിക്കുന്ന സ്ഥലത്തുണ്ട്. റസ്റ്ററന്റിൽ കഴിക്കാൻ എത്തിയവരെല്ലാം സംതൃപ്തരാണെന്നാണ് റസ്റ്ററന്റ് ഉടമ പറയുന്നു
. ഉടമ പറയുന്നത് സത്യമാണെന്നാണ് സ്ഥിരം ഉപഭോക്താക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.