ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണം; പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ

ഹ​രി​പ്പാ​ട്: റി​ട്ട.​അ​സി​സ്റ്റ​ന്‍റ് പോലീസ് ക​മ്മീ​ഷ​ണ​ർ കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ കെ.​മു​ര​ളീ​കൃ​ഷ്ണ​ൻ,സൗ​മി​നി ദേ​വി, ശോ​ഭ​ല​ത എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കും ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കും പ​രാ​തി​ന​ല്കി.

ഹ​രി​പ്പാ​ട് പു​ത്തേ​ത്ത് പ​രേ​ത​നാ​യ ​ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ മ​ക​നാ​ണ് റി​ട്ട. അ​സി.​പോ​ലീസ് ക​മ്മീ​ഷ​ണ​ർ കെ. ​ഹ​രി​കൃ​ഷ്ണ​ൻ. ​ഏ​പ്രി​ൽ 29ന് ​പു​ല​ർ​ച്ചെ 5.30 ഓ​ടെ ചേ​പ്പാ​ട് രാ​മ​പു​രം ദേ​വീ ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള റ​യി​ൽ​വേ ക്രോ​സി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. റെ​യി​ൽ​വേ ക്രോ​സി​ന് പ​ടി​ഞ്ഞാ​റുഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റും ക​ണ്ടെ​ത്തി​യി​രു​ന്നു.​

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേജ് ​ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നുശേ​ഷം കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഒ​ന്നും ന​ട​ത്താ​തെ ലോ​ക്ക​ൽ പോ​ലീസ് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് ചി​ത്രീ​ക​രി​ച്ചു കൊ​ണ്ട് ഫ​യ​ൽ ക്ലോ​സ് ചെ​യ്തെ​ന്നും ഹ​രി​കൃ​ഷ്ണ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ബന്ധുക്കൾ പറയുന്നു.

മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പോ​ലീസ് അ​ന്വേ​ഷ​ണം ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഒ​രുത്ത​രം ത​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു നാ​ളി​തു​വ​രെ. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. പോ​ലീസ് സേ​ന​യി​ൽ വി​ജ​യ​ക​ര​മാ​യി സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​ക​യും സ​മ്മ​ർ​ദ​ങ്ങ​ളെ​യൊ​ക്കെ അ​തി​ജീ​വി​ക്കു​ക​യും നി​ര​വ​ധി വേ​ദി​ക​ളി​ൽ മ​ന:ഃശാ​സ്ത്ര ക്ളാ​സു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള തി​ക​ഞ്ഞ പ്രൊ​ഫ​ഷ​ണ​ലാ​യ ഹ​രി​കൃ​ഷ്ണ​ൻ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന് അ​ടി​മ​പ്പെ​ടു​മെ​ന്ന് ക​രു​താ​നാ​വു​ന്നി​ല്ല.

സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ഹ​രി​കൃ​ഷ്ണ​നെ സ​ന്തോ​ഷ​വാ​നാ​യി ക​ണ്ട​താ​ണ്. ​ഇ​തെ​ല്ലാം സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത​ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും അ​ടി​യ​ന്തര​മാ​യി പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം പു​റ​ത്തു കൊ​ണ്ടു വ​രാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നുമാണ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment