ഹൈദരാബാദ്: കാമുകനുമായി ജീവിക്കുന്നതിന് മക്കൾക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം. 45കാരി രജിതയാണ് സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെ കൊലപ്പെടുത്തിയത്. ചോറിൽ വിഷം കലർത്തിയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയത് താൻ ആണെന്ന് സംശയിക്കാതിരിക്കാൻ രജിതയും ചെറിയ അളവിൽ വിഷം കഴിച്ചു.
ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും രജിത ആശുപത്രിയില്‍ എത്തിച്ചില്ല. ഭർത്താവ് ചെന്നയ്യ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അബോധാവസ്ഥയിലായ മക്കളെ കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ഉടന്‍ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഭര്‍ത്താവിനെയായിരുന്നു ആദ്യം പോലീസിന് സംശയം. എന്നാല്‍ അന്വേഷണത്തില്‍ രജിതയാണ് വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
റീയൂണിയന് എത്തിയപ്പോൾ പഴയ കാമുകനുമായി യുവതി അടുക്കുകയും ഇവരുടെ പ്രണയം വീണ്ടും തുടരുകയും ചെയ്തു. കാമുകനുമൊത്ത് ജീവിക്കാൻ മക്കൾ തടസമായിരുന്നു. അതുകൊണ്ടാണ് വിഷം കൊടുത്ത് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് രജിത പറഞ്ഞു.