മലയാളത്തിലെ അഭിനേതാക്കളിടെ സംഘടനയായി അമ്മയുടെ ഭാരവാഹികളില്‍ ഒരാളായ നടന്‍ സിദ്ദിഖിനെതിരേ വിമര്‍ശനവുമയി നടി രേവതി സമ്പത്ത്.
താര സംഘടന വെള്ളിയാഴ്ച്ച ചേര്‍ന്ന ഭാരവാഹി യോഗത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് രേവതിയുടെ കുറിപ്പ്. ബിനീഷ് കോടിയേരിയെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ് എന്ന് കണ്ടു വാര്‍ത്തയില്‍.
ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ടെന്നാണ് രേവതി പറയുന്നത്.
ബിനീഷ് കൊടിയേരിക്കെതിരെ നടപടി സ്വീകരിക്കാനും, നടി പാര്‍വ്വതിയുടെ രാജിയേക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് അമ്മ യോഗം ചേര്‍ന്നത്.
എന്നാല്‍ ബിനിഷിനെ നിലവില്‍ പുറത്താക്കുന്നില്ലെന്നും, വിശദീകരണം തേടിയതിന് ശേഷം മാത്രമെ അക്കാര്യത്തില്‍ തീരുമാനം എടുക്കു എന്നുമാണ് യോഗത്തില്‍ തീരുമാനമായത്.
രേവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരുപം…
ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും എഎംഎംഎ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ് എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല.ജോറായിട്ടുണ്ട്.
ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം.