നടൻ സിദ്ധിഖ് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ തിരുവനന്തപുരം നിള തീയറ്ററിൽ വച്ച് നടൻ ലൈംഗീകമായി അപമര്യാദയായി പെരുമാറിയെന്നാണ് രേവതി ഫേസ്ബുക്കിൽ കുറിച്ചത്.
വാക്കാലുള്ള ലൈംഗീകാധിക്ഷേപം 21-)മത്തെ വയസിൽ തന്റെ ആത്മവീര്യം കെടുത്തിയെന്നും അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ടെന്നും രേവതി വ്യക്തമാക്കി. കെപിഎസി ലളിതയ്ക്കൊപ്പം സിദ്ധിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് അവർ ആരോപണമുന്നയിച്ചത്.
ചലച്ചിത്ര വ്യവസായത്തിന്റെ സ്വയം പ്രഖ്യാപിത യോഗ്യ·ാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് പറഞ്ഞാണ് രേവതി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടതിനു ശേഷം എനിക്ക് എന്നെ തടഞ്ഞു നിർത്തുവാൻ സാധിക്കുന്നില്ല. 2006ൽ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടൻ സിദ്ധിഖ് എന്നോട് ലൈംഗീകമായി അപമര്യാദയായി പെരുമാറി. വാക്കുകൊണ്ടുള്ള ഈ അധിക്ഷേപം 21-)ം വയസിലെ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.
അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവൾ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുകയാണ്. മകൾക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടായാൽ എന്ത് ചെയ്യും സിദ്ധിഖ്.
ഇതുപോലെ ഒരു മനുഷ്യൻ എങ്ങനെയാണ് ഡബ്ല്യുസിസിയെപോലെ ആദരിക്കപ്പെടുന്ന, അന്തസുള്ള ഒരു സംഘടനയ്ക്കു നേരെ വിരൽ ചൂണ്ടാൻ സാധിക്കുന്നത്?. നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ?. സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ?. ചലച്ചിത്ര വ്യവസായത്തിന്റെ സ്വയം പ്രഖ്യാപിത യോഗ്യ·ാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു’.