മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകളല്ല. അതിനപ്പുറത്തേക്ക് വളര്‍ന്ന് കഴിഞ്ഞു. ഇതില്‍ തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ഹേമ കമ്മിറ്റിയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. റിപ്പോര്‍ട്ടിലെ പകുതി ലൈംഗിക ചൂഷണങ്ങളെ കുറിച്ചാണെങ്കില്‍ മറു പകുതി ഇന്ഡസ്ട്രിയിലെ മറ്റ് പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം.
ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരേ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലേ നമ്മള് കണ്ടുവരുന്നതാണ്. അതു ഇവിടെയും തുടങ്ങിക്കഴിഞ്ഞു.
മറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ലിത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം.
സിനിമയിലെ ചര്‍ച്ചകള്‍ തീര്‍ച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനത്തെ സ്വാധീനിക്കാനും കഴിയും. അതുകൊണ്ട് ഇതൊരു പ്രധാനപ്പെട്ട മൂവ്മെന്റാണ്. -രേവതി