രേവതി തനിക്ക് സ്വന്തം സഹോദരിയെ പോലെയെന്ന് ശോഭന. അവർ ട്രെഡീഷണൽ ഡാൻസറാണ്. സുഹാസിനിക്കും രേവതിക്കും എന്നോട് കരുതലുണ്ട്. ഒരു ഇളയ സഹോദരിയെപ്പോലെ. അവർ മാത്രമാണ് എന്നെ അങ്ങനെ നോക്കിയിട്ടുള്ളത്. ഇന്നലെ പോലും ഞാനും രേവതിയും ഒരുമിച്ച് ഡിന്നർ കഴിച്ചു.
അവർ വളരെ പ്രൊട്ടക്ടീവാണ്. രേവതിക്കും എനിക്കും ഒരുപാട് ഓർമകളുണ്ട്. അടുത്തിടെ ഞങ്ങൾ ഗോവയിൽ പോയി. ഞങ്ങളുടെ മക്കളെയും കൊണ്ടുപോയി. അത്തരം സമയങ്ങളെല്ലാം ഞങ്ങൾക്ക് മിസ് ആയിട്ടുണ്ട്. ഇപ്പോൾ സമയം കണ്ടെത്തുന്നു.
എന്റെ പ്രായത്തിലുള്ള നിരവധി സ്ത്രീകൾക്ക് അങ്ങനെയൊരു ഫ്രസ്ട്രേഷനുണ്ട്. ഈ ആഗ്രഹങ്ങളെല്ലാം നടന്നില്ലല്ലോയെന്ന്. എപ്പോഴും അക്കരെ പച്ചയാണല്ലോ. എനിക്കങ്ങനെയൊന്നുമില്ല. എന്നെ സംബന്ധിച്ച് എല്ലാം ഓക്കെയാണ്. അതേസമയം വൈകി വരുന്നതും പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്തതും എനിക്ക് ഉൾക്കൊള്ളാനാകില്ല എന്ന് ശോഭന പറഞ്ഞു.