സ്വന്തം മകള്‍ ഏതാണെന്ന് അച്ഛന് തിരിച്ചറിയാനായില്ല ! പാവാടപ്രായത്തില്‍ നിന്ന് ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും ഇതു തന്നെ സംഭവിച്ചു; തുറന്നു പറച്ചിലുമായി നടി ശ്രീവിദ്യ…

2018ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിങ്ങിയ ഒരു പഴയബോംബ് കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ നടിയാണ് ശ്രീവിദ്യ. ആ ഒരൊറ്റ ചിത്രം കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാനും താരത്തിനായി.

എന്നാല്‍ സ്വകാര്യ ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിലൂടെയാണ് പ്രേക്ഷകര്‍ക്ക് ശ്രീവിദ്യ കൂടുതല്‍ പരിചിതയായത്. അഭിനയ ജീവിതത്തിന് തുടക്കംകുറിക്കുന്നത് ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആണ്.

എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുക്കയാണ് നടി. ശ്രീവിദ്യയുടെ വാക്കുകള്‍ ഇങ്ങനെ…തനിക്ക് ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ അച്ഛന്‍ വിദേശത്താണ് അമ്മ തന്നെ പ്രഗ്നന്റയിരുന്നപ്പോള്‍ പോയ അച്ഛന്‍ എനിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് ആദ്യം എന്നെ കാണുന്നത്.

ഗള്‍ഫില്‍ നിന്നും അച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഞാനും കസിന്‍ സഹോദരിയും ഒന്നിച്ചു നില്‍ക്കുകയാണ്. അതില്‍ മകള്‍ ഏതാണെന്ന് അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഗള്‍ഫുകാരന്റെ മക്കള്‍ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം എല്ലാമുണ്ട്.

പക്ഷെ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോയ അച്ഛന്‍ പിന്നീട് വരുന്നത് പ്ലസ്ടുവില്‍ എത്തിയപ്പോഴാണ്. പാവാട പ്രായത്തില്‍ നിന്നും ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്കു എത്തിയപ്പോഴും അച്ഛന് എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല.

കുഞ്ഞുന്നാള്‍ മുതല്‍ ഞാന്‍ അച്ഛന് എഴുതിയ കത്തുകള്‍ അവിടെയുണ്ട്. കേരളത്തിലെ അറുപതുശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്.

കാണുമ്പോള്‍ വലിയ ആഡംബരം ഒക്കെയാണ് പക്ഷെ അച്ചന്‍ ഞങ്ങളുടെ വളര്‍ച്ച ഒന്നും കണ്ടിട്ടില്ല ഇപ്പോഴും അതെല്ലാം വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ശ്രീവിദ്യ വ്യക്തമാക്കുന്നു.

Related posts

Leave a Comment