നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് തടസം നില്‍ക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ആക്ഷേപം.ദിലീപിനെ അനുകൂലിക്കുന്നവരാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരിലും ബിനീഷ് ഉണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ ഇതിനു വ്യക്തമായ തെളിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ കാവ്യ ബിനീഷിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. സിനിമയില്‍ ദിലീപിനെതിരേ നീക്കം നടത്തുന്ന വിഭാഗത്തിലെ പ്രമുഖനും ബിനീഷ് ആണെന്നാണ് വിവരം.
കാവ്യയുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തിയതോടെ ബിനീഷിന്റെ പങ്കും ചോദ്യചിഹ്നമായി. ഇത് ബിനിഷിന്റെ വൈരാഗ്യം കൂട്ടിയെന്നും കാവ്യയ്ക്കും ദിലീപിനുമെതിരേ കൂടുതല്‍ ശക്തമായി നീങ്ങാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. കേസില്‍ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.