നെടുങ്കണ്ടം:ഇടുക്കി റവന്യു ജില്ലാ കായികമേളയുടെ സമ്മേളന വേദിയിലെ ജനപ്രതിനിധികളുടെ കുറവ് എംഎല്‍എയെ ചൊടിപ്പിച്ചു. പഞ്ചായത്ത് മെംബര്‍മാരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേരുടെ പേരുകള്‍ നോട്ടീസില്‍ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജില്ലാ കായികമേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയത്.
ജനപ്രതിനിധികള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ ഈ പണിക്ക് പോകരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എം. മണി എംഎല്‍എ പറഞ്ഞു.
താനുള്‍പ്പടെയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടവരാണെന്നും എം.എം. മണി പറഞ്ഞു.എന്നാല്‍, മേളയിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന് ഭൂരിപക്ഷം പഞ്ചായത്തു മെംബര്‍മാരും പറയുന്നു.
വാട്സ്ആപ്പില്‍ പ്രോഗ്രാമിന്റെ നോട്ടീസ് അയച്ചതല്ലാതെ ഫോണ്‍ വിളിച്ചുപോലും തങ്ങളെ അറിയിച്ചില്ലെന്നാണ് ഇവരുടെ ആക്ഷേപം.