കൊല്ലം: സംസ്ഥാനത്തെ റവന്യൂ വകുപ്പ് ജീവനക്കാർ ദീർഘനാളായി അനുഭവിക്കുന്ന അവഗണനയക്കും നീതി നിഷേധത്തിനുമെതിരെ 19ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കേരള റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ മുൻപാകെ പണിമുടക്ക് നോട്ടീസ് നൽകി.
ഇതോടനുബന്ധിച്ച് ജീവനക്കാർ കളക്ട്രേറ്റിനു മുന്നിൽ പ്രകടനവും യോഗവും നടത്തി.കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആർ.സുഭാഷ് , സംസ്ഥാന ട്രഷറർ ജി.ജയകുമാർ, സെകട്ടറിയേറ്റ് അംഗം എ.ഗ്രേഷ്യസ്, ജോയിന്റ് കൗൺസിൽ ജില്ലാ സെകട്ടറി കെ.വിനോദ് ,ജി.ഗിരീഷ് കുമാരി, കെ.ജി.ഗോപകുമാർ, എ.നൗഷാദ്, ഐ. ഷിഹാബുദ്ദീൻ, ജി.എസ്.ശ്രീകുമാർ ,എസജില തുടങ്ങിയവർ പ്രസംഗിച്ചു.
പ്രകടനത്തിന് സി. ദേവരാജൻ ,പി ഷാജിമോൻ, ഡി.ഷൈൻ, റഹ്മാൻ, മനോജ് കുമാർ, ജി.ഗംഗാദേവി, സേവ്യർ, സി.അനുപമ തുടങ്ങിയവർ നേതൃത്വം കൊടുത്തു.