തിരുവനന്തപുരം: കോഴിക്കോട് വില്ലേജ് ഓഫീസിനകത്ത് കര്ഷകന് ആത്മഹത്യ ചെയതതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി മന്ത്രി ഇ.ചന്ദ്രശേഖരന്. വില്ലേജ് ഓഫീസിലെത്തുന്നവരെ രണ്ട് തവണയില്‍ കൂടുതല്‍ നടത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് മന്ത്രി നല്‍കിയിരിക്കുന്നത്. ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ഉടനടി സാധിക്കില്ലെങ്കില്‍ അതെന്തുകൊണ്ടാണെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും മന്ത്രി ഉത്തരവിട്ടു. നികുതി അടക്കുന്നതിന് കാലതാമസം വരുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ലാന്റ് റവന്യു കമ്മിഷണര്‍ക്കാണ് മന്ത്രി ഉത്തരവ് നല്‍കിയിരിക്കുന്നത്.
സ്വന്തം സ്ഥലത്തിന്റെ കരം അടയ്ക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ചെമ്പനോട വില്ലേജ് ഓഫീസിനകത്ത് കര്‍ഷനായ ജോയി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫീസറായ സണ്ണിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.