പത്തനാപുരം: പിറവന്തൂർ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൊലയാളി 42 കാരനായ സുനിൽകുമാറിന് ദൗർബല്യങ്ങൾ ഏറെയാണെന്ന് ചോദ്യം ചെയ്തപോലിസും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അവിവാഹിതനായ ഇയാള്‍ പ കൽമാന്യനായി നാട്ടുകാരുടെ മുന്നിൽ നടക്കുമ്പോഴും സ്വഭാവ വൈകൃതങ്ങള്‍ ഏറെയുണ്ട്. ഓട്ടോ ഡ്രൈവറായ സുനിലിന് എന്നും രാത്രി മദ്യപിക്കുന്ന ശീലമുണ്ട്.
മദ്യലഹരിയില്‍ മാന്യതയുടെ മൂടുപടം മാറും. ലഹരിഉള്ളില് ചെന്നാല്‍ രാത്രി സമയങ്ങളിൽ കുളിമുറികളുടെയും കുളിക്കടവുകളുടെയും പരിസരത്തെത്തും. ഇത് പ്രദേശത്തെ മിക്കവർക്കും അറിയാം.
രാത്രിയുടെ മറവിൽ പലപ്പോഴും സുനിലിനെ കണ്ടവർ നിരവധിയാണ്. സ്ത്രീകളുള്ള തോടുകളിലും ആറുകളിലും കുളികടവുകളിൽ പൊന്തകാടുകളിൽ ഒളിഞ്ഞ് നിന്നുള്ള നോട്ടം പതിവായിരുന്നു.
പ്ലസ് ടു വിദ്യാർഥിനിയായിരുന്ന മരണപ്പെട്ട പെൺകുട്ടി രാത്രി വൈകിവരെ പഠിക്കുകയും പഠിച്ച ശേഷം പുറത്ത് ഇറങ്ങി ബാത്റൂമില്‍ പോകുകയും ചെയ്യുമായിരുന്നു. ഇത് സുനിൽകുമാർ പല പ്രാവിശ്യം കാണാനിടയായി. ഒടുവിൽ പെൺകുട്ടിയെ എങ്ങനെയും കിഴ്പെടുത്താൻ സുനിൽ തിരുമാനിക്കുകയായിരുന്നു.
ഇതിനായി പല ദിവസങ്ങൾ കാത്തിരുന്നു. മദ്യലഹരിയിൽ ഒടുവിൽ തീരുമാനം ഉറപ്പിച്ചു. പെൺകുട്ടി ഉറങ്ങുകയായിരുന്ന അടച്ചുറപ്പില്ലാത്ത മുറിയിൽ കയറി കടന്ന് പിടിച്ചപ്പോൾ കുതറി മാറി. എതിർത്തപ്പോൾ കൈയിൽ കരുതിയിരുന്ന കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ മാതാവും പിതാവും നല്ല ഉറക്കത്തിലായിരുന്നു. കൊലപ്പെടുത്തിയ ശേഷവും പ്രകൃതി വിരുദ്ധം ഉൾപ്പെടെ ലൈംഗികചേഷ്ട നടത്തി. രാത്രി കാലങ്ങളിൽ ദുരൂഹ സാഹചര്യങ്ങളിൽ സുനിലിനെ കണ്ടിട്ടുള്ളതായി പെൺകുട്ടിയുടെ സമീപവാസി സ്ത്രീ പോലിസിന് നല്കിയ മൊഴിയാണ് കേസിന് തുമ്പുണ്ടാക്കിയ നിർണായക തെളിവായതും ലോക്കൽ പോലിസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമായതും.
സംഭവത്തിൽ നിരവധി പേരെ സംശയിച്ചിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് സുനിലിനെ വിട്ടയച്ചെങ്കിലും കഴിഞ്ഞ ഒരു മാസമായി സുനിലിനെ നിരീക്ഷിച്ച് വരികയായിരുന്നു.
മരണ സമയത്ത് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളിലുണ്ടായിരുന്ന സ്രവത്തിന്റെ ഡിഎൻഎ ടെസ്റ്റിന്റെ ഫലം ഉൾപ്പെടെ നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുനിലിനെ പെൺകുട്ടിയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.