ഇനിമുതൽ തങ്ങളുടെ വിമാനങ്ങളിൽ കശുവണ്ടി നല്കില്ലെന്നു ശ്രീലങ്കൻ എയർലൈൻസ് പ്രഖ്യാപിച്ചു. ബിസിനസ് ക്ലാസിൽ വിതരണം ചെയ്യുന്ന കശുവണ്ടി നായ്ക്കൾ പോലും കഴിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞതാണ് വിമാനക്കന്പനിയെ ഇത്തരത്തിലൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്.
കാഠ്മണ്ഡുവിൽനിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേയാണ് സിരിസേനയ്ക്ക് കശുവണ്ടി കഴിക്കാൻ ലഭിച്ചത്. എന്നാൽ, നിലവാരമില്ലാത്തവയും ഭക്ഷണയോഗ്യമല്ലാത്തവയുമായിരുന്നു അതെന്ന് അദ്ദേഹം ആരോപിച്ചു. നിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം കർഷകരുടെ യോഗത്തിൽ പറഞ്ഞു.
നിലവിൽ ശ്രീലങ്കൻ എയർലൈൻസ് ബിസിനസ് ക്ലാസുകളിൽ മാത്രമായിരുന്നു കശുവണ്ടി നല്കിയിരുന്നത്. ദുബായ് ആസ്ഥാനമായുള്ള കന്പനിയാണ് ഇത് വിതരണം ചെയ്തിരുന്നത്.