അപകടത്തില്‍ മ​രി​ച്ച യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​ശ്രി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കിട്ടി​യി​ല്ല; ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ് ജ​പ്തി ചെ​യ്യാ​ൻ ഉ​ത്ത​ര​വ്

മ​ഞ്ചേ​രി: ഭ​ർ​ത്താ​വി​നൊപ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് മ​രി​ച്ച യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​ശ്രി​ത​ർ​ക്ക് കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ശാ​ഖാ കാ​ര്യാ​ല​യ​ത്തി​ലെ ഇ​ള​കു​ന്ന മു​ത​ലു​ക​ൾ ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി.

കാ​വ​നൂ​ർ ഇ​രി​വേ​റ്റി തോ​ട്ടി​ല​ങ്ങാ​ടി തൊ​ണ്ട​ങ്ങാ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ​യും വെ​ട്ടു​പാ​റ കൊ​ള​ന്പ​ലം പ​രേ​ത​നാ​യ ഉ​ണ്ണി​പ്പെ​ര​വ​ൻ-​സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ സ​ന്ധ്യ (24), മ​ക​ൻ സ​ഞ്ജ​യ് ലാ​ൽ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കേ​സി​ൽ 2017 ഒ​ക്ടോ​ബ​ർ 21ന് ​മ​ഞ്ചേ​രി മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ്് ക്ലെയിം ട്രൈബ്യൂ​ണ​ൽ കോ​ട​തി സ​ന്ധ്യ​യു​ടെ മ​ര​ണ​ത്തി​ൽ 24,98,000 രൂ​പ​യും കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ൽ 5,87,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ചി​രു​ന്നു.

Related posts