ഭോപ്പാൽ: പ്രണയനൈരാശ്യത്തെത്തുടർന്ന് ബിജെപി യുവജനനേതാവ് ജീവനൊടുക്കി. ഭോപ്പാൽ സ്വദേശിയായ അതുൽ ലോഖണ്ടെ എന്ന യുവാവാണ് ജീവനൊടുക്കിയത്.
ഇയാൾ നാളുകളായി ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ ഇവരുടെ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർ അനുമതി നൽകാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് പോലീസ് പറയുന്നത്.
സംഭവത്തേക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് അതുൽ പെൺകുട്ടിയുടെ പിതാവിനെ സമീപിച്ചു. ഇവിടെ വച്ച് തർക്കമുണ്ടാവുകയും ഉടൻ തന്നെ അതുൽ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നു. ഇയാൾ തൽക്ഷണം മരിച്ചെന്നാണ് വിവരം.