കരുനാഗപ്പള്ളി: ഭാര്യയുടെ തലയ്ക്ക് ചുറ്റിക്ക് അടിച്ച ശേഷം ഭർത്താവ് വീടിന് തീയിട്ടു. ഗുരുതരമായി പരിക്കേറ്റ രാജമ്മയുടെ മകൾ വിജയകുമാരിയെ കായംകുത്തെ താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ഓച്ചിറ പായിക്കുഴി മുണ്ടു കോട്ടക്കലിന് സമീപം പ്ളാമൂട്ടിൽ വീടിനാണ് തീയിട്ടത്.
ഹരികുമാറാണ് (52) ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് തലക്ക് ചുറ്റികക്ക് അടിച്ചു പരിക്കേല്പിക്കുകയും തുടർന്ന് മണ്ണെണ്ണ ഒഴിച്ചു വിടിന് തീയിടുകയും ചെയ്തത്. ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ഓച്ചിറ പോലീസ് എത്തി പരിശോധന നടത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന വിജയകുമാരിയുടെ സഹോദരി ഉഷാകുമാരിയുടെ മകളുടെ വിവാഹ ആവശ്യത്തിനായി വച്ചിരുന്ന പണം ഇവിടെ നിന്നും പോലീസ് എടുത്തു വീട്ടുകാരെ ഏല്പിച്ചു. പ്രതി ഒളിവിലാണ്.