താ​റാ​വ് ‘മോ​ഷ്ടാ​വി​നെ’ പി​ടി​കൂ​ടി ചാക്കിലാക്കി ‘നാ​ടു​ക​ട​ത്തി’; സംഭവം എടത്വായില്‍

എ​ട​ത്വാ: താ​റാ​വ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് നാ​ടു​ക​ട​ത്തി. കൂ​ട്ടി​ല​ട​യ്ക്കു​ന്ന താ​റാ​വി​നെ നി​ര​ന്ത​രം മോ​ഷ്ടി​ക്കു​ന്ന പെ​രും​പാ​മ്പി​നെ പി​ടി​കൂ​ടി​കൂ​ടി​യാ​ണ് കാ​ട്ടി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

ത​ല​വ​ടി ചെ​മ്മും​ത​റ ക​ണ്ണ​ന്റെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന താ​റാ​വു​ക​ളാ​ണ് നി​ര​ന്ത​രം മോ​ഷ​ണം പോ​യ​ത്. കൂ​ട്ടി​ല്‍ നി​ന്ന് പോ​കു​ന്ന താ​റാ​വു​ക​ളു​ടെ അ​വ​ശി​ഷ്ടം പ​രി​സ​ര​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രി​ല്‍ സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ കൂ​ട്ടി​ല​ട​ച്ച താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ക​ര​യു​ന്ന ശ്ബ​ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ക​ണ്ണ​നാ​ണ് പെ​രും​പാ​മ്പി​നെ ക​ണ്ട​ത്.

ക​ണ്ണ​ന്‍ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നാ​യ ച​ക്കു​ളം പ്ര​ജീ​ഷി​നെ വി​വ​രം അ​റി​യി​ച്ചു. പ്ര​ജീ​ഷ് എ​ത്തി പെ​രും​പാ​മ്പി​നെ സാ​ഹ​സി​ക​മാ​യി ചാ​ക്കി​ലാ​ക്കി. ചാ​ക്കി​ലാ​ക്കി​യ പെ​രും​പാ​മ്പി​നെ റാ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് കൈ​മാ​റി.

Related posts

Leave a Comment