ലോകത്തിലെവിടെയുമുള്ള ഏത് ദമ്പതികളുടെ കാര്യമെടുത്താലും ഏകസ്വരത്തില്‍ അവര്‍ സമ്മതിച്ചു തരുന്ന ഒരു കാര്യമുണ്ട്. വിവാഹത്തിന്റെ ആദ്യമാസങ്ങള്‍, അഥവാ കൂടിപ്പോയാല്‍ ആദ്യ ഒരു വര്‍ഷം അത്ര മാത്രമേ അവര്‍ തമ്മില്‍ ഇണപിരിയാനാവാത്ത സ്നേഹം ഉണ്ടാവൂ എന്നത്.
എന്നാല്‍ ഈയൊരു കാലഘട്ടത്തില്‍ തന്നെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നറിഞ്ഞാല് ആ ഭാര്യ എങ്ങനെയായിരിക്കും പ്രതികരിക്കുക. ഇത്തരത്തില്‍ വിവാഹം കഴിഞ്ഞ് അധികം നാളുകള്‍ ആവുന്നതിന് മുമ്പേ തന്നെ ഭര്‍ത്താവിന്റെ അവിശുദ്ധ ബന്ധത്തെക്കുറിച്ച് അറിയാനിടയായ ഒരു ഭാര്യയുടെ പ്രതികരണമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കോയമ്പത്തൂരിലാണ് സംഭവം.
നിന്നെ വിശ്വസിച്ചല്ലേ ഞാന്‍ വിവാഹം കഴിച്ചത്. പിന്നെ എന്തിനാണ് എന്നെപറ്റിച്ചതെന്ന് ചോദിച്ചുകൊണ്ടാണ് ഭാര്യ ഭര്‍ത്താവിന്റെ കരണത്ത് അടിച്ചത്. നിന്റെ അമ്മ വരാതെ നിന്നെ വിടുന്ന പ്രശ്നമില്ലെന്ന് ആക്രോശിച്ചുകൊണ്ട് കോളറില്‍ പിടിച്ച് മതിലില്‍ ചേര്‍ത്തുനിറുത്തി മര്‍ദിക്കുന്നുമുണ്ട്.
അവന്റെ കൈവിടെന്ന് ചുറ്റുംകൂടിയവര്‍ പറയുന്നുണ്ടെങ്കിലും ഭാര്യ കേള്‍ക്കുന്നുണ്ടായിരുന്നില്ല. എന്നോട് ക്ഷമിക്കണം, എന്നെ വിടൂ എന്ന് ഭര്‍ത്താവ് അപേക്ഷിച്ചെങ്കിലും യുവതിയുടെ കോപത്തിന് ശമനമുണ്ടായില്ല. കാഴ്ചക്കാരായി കൂടിയവരോടും യുവാവ് തന്നെ രക്ഷിക്കണമെന്ന ഭാവത്തില്‍ യാചിക്കുന്നുണ്ടെങ്കിലും എല്ലാവരും ചെറു പുഞ്ചിരിയോടെ മാറുകയാണ് ചെയ്യുന്നത്. ചുറ്റും കൂടിനിന്നവരില്‍ ആരോ എടുത്ത വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.