
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ പരാതിയുമായി നടി റിയ. അയൽക്കാർ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിയ ചക്രബർത്തി സിബിഐക്ക് പരാതി നൽകി .
അന്വേഷണ സംഘത്തെ അയൽക്കാർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും റിയ പരാതിയിൽ ആരോപിക്കുന്നു. മാധ്യമങ്ങൾ സ്വന്തം താത്പര്യങ്ങൾക്കായി വ്യാജക്കഥകൾ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സുശാന്ത് ജൂൺ 13 ന് റിയയെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടു വിട്ടു എന്നുള്ള അയൽവാസിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് സിബിഐക്ക് അയച്ച പരാതിയി ൽ വ്യക്തമാക്കുന്നു. ഇത്തരം പെരുമാറ്റം കുറ്റകരമാണെന്നും റിയ ആരോപിക്കുന്നു.
ലഹരി മരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലായതിന് ശേഷംഒരു മാസത്തിന് ശേഷമാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്തംബർ എട്ടിനാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് കേസിൽ റിയയെ അറസ്റ്റ് ചെയ്തത്.