സൗദി അറേബ്യയിൽ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമധ്യമങ്ങളിൽ പങ്കുവച്ച ഈജിപ്ത് വംശജനായ യുവാവിനെ അറസ്റ്റു ചെയ്തു.
ഇവിടെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. ഇവർ തങ്ങൾ ചിരിച്ചുല്ലസിച്ച് പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പർദ്ദയായിരുന്നു യുവതിയുടെ വേഷം. എന്നാൽ ഈ വീഡിയോ വൈറലായതിനെ തുടർന്ന് അധികൃതർ ഈ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സൗദിയിൽ, ജോലി സ്ഥലങ്ങളിലും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം സ്ഥലങ്ങളാണുള്ളത്. ഇത് കർശനമായ നിയമവുമാണ്. ഇത് ലംഘിച്ചെന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ നിയമലംഘനത്തിൽ യുവാവ് ചെയ്ത കുറ്റത്തിന് തുല്യപങ്കാളിത്തം യുവതിക്കുമുണ്ടെന്നും അതുകൊണ്ട് യുവതിക്കുമെതിരെ കേസ് സ്വീകരിക്കണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.