നെന്മാറ: കനത്ത മഴയിൽ പോത്തുണ്ടി-നെല്ലിയാന്പതി റോഡിൽ മരപ്പാലത്തിനു സമീപം മരം വീണ് ഗതാഗതതടസം. ഇതുവഴി വന്ന കെ ബാബു എം എൽ എ യും കുടുക്കിലകപ്പെട്ടു. നെല്ലിയാന്പതിയിലെ തോട്ടം തൊഴിലാളികളുടെ ധർണ്ണ ഉദ്ഘാടനം ചെയ്ത് പങ്കെടുത്ത് മടങ്ങുന്ന യാത്രയിലാണ് മരം വീണ് ഗതാഗതതടസമുണ്ടായത്.
ഇന്നലെ വൈകീട്ടോടെ മഴയിൽ വീണ മരം എം എൽ എ യും സഹയാത്രികരായ പാലക്കാട് ജില്ല പഞ്ചായത്തംഗം യു. അസീസും ഡ്രൈവർ ഹക്കീമും കൂടി ചേർന്ന് വാഹനം കടന്നു പോകുന്ന രീതിയിലാക്കി മരം നീക്കം ചെയ്തു. നെല്ലിയാന്പതിയിൽ കനത്ത മഴയും മൂടൽമഞ്ഞും വാഹനയാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്.