മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് ആശ്വാസമായി വെർച്വൽൽ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ട്രയൽ ആരംഭിച്ചു.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ രോഗ വിവരങ്ങൾ അറിഞ്ഞ് പ്രാഥമിക ചികിത്സ നൽകുകയും രോഗത്തിന്റെ കാഠിന്യം മനസിലാക്കി അവരെ വിവിധ കാറ്റഗറിയാക്കി തിരിച്ച് പച്ച, മഞ്ഞ, ചുവപ്പ് എന്നീ റിബണുകൾ ഇവരുടെ കൈയിൽ കെട്ടും.
റെഡ് കളറിന് ആശുപത്രിയിൽ മുന്തിയ പരിഗണന നൽകി യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാവിധ ചികിത്സാ സംവിധാനവും നൽകും. തീവ്രത കുടിയ നിലയിൽ ഗുരുതരമായ രോഗിയുടെ വിവരം മൈക്കിൽ കുടി എക്സ്റേ സ്കാൻ, ലാബ്, വാർഡ് ഐസിയു വിദഗ്ധ ഡോക്ടർമാർ അടക്കമുള്ളവർക്ക് അറിയിപ്പ് നൽകും.
ഇവിടങ്ങളിലേക്ക് രോഗിയെ എത്തിക്കുവാനുള്ള വഴിയിലെ തിരക്കുകൾ ഇതുവഴി ഒഴിവാക്കും. വെർച്വൽ എമർജൻസി യൂണിറ്റിന്റെ ട്രയൽ നടപടി പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, ഡോ. വിനു തോമസ്, നഴ്സുമാർ മറ്റു ജിവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ യുണിറ്റുകളിലെയും ഡോക്ടർമാരുടെ സേവനം ഇവിടെ ഉണ്ടാകും. രണ്ട് മെഡിക്കൽ ഓഫീസർമാർ മുഴുവൻ സമയവും ഉണ്ടായിരിക്കും.