മലയാളിയുടെ എക്കാലത്തേയും പ്രിയ ഭക്ഷണമാണ് ചോറ്. കറിയൊന്നുമില്ലാതെപോലും ചോറ് കഴിയ്ക്കാന്‍ താത്പ്പര്യപ്പെടുന്നവരുണ്ട്. കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് ജോലിയ്ക്കോ പഠനത്തിലോ ആയി പോകുന്നവര്‍ പോലും ചോറ് തന്നെ കഴിയ്ക്കാന്‍ പരമാവധി പരിശ്രമിക്കാറുണ്ട്. മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം ഇതാണെന്നതില്‍ സംശയമില്ല. അരി വേവിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അരിവേവിച്ച് ചോറ് ആക്കുന്ന നമ്മുടെ രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ബയോളജിക്കല്‍ വിഭാഗത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍.
വെള്ളം തിളച്ചശേഷം അരിയിട്ടു വേവിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇങ്ങനെ ചെയ്യുന്നത് അരിയിലടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തിലെത്തുന്നതിനു കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കീടനാശിനികള്‍, വളങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആഴ്സനിക് ഉള്‍പ്പടെയുള്ള വിഷമകരമായ രാസവസ്തുക്കള്‍ അരിയിലെത്തുന്നുണ്ട്. ഈ പാചകരീതിയിലൂടെ വിഷവസ്തുക്കള്‍ ചോറില്‍തന്നെ നിലനില്ക്കുകയും കഴിക്കുമ്പോള്‍ ശരീരത്തിലെത്തുകയും അത് പിന്നീട് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. വെള്ളം തിളപ്പിച്ച് അതിലേക്ക് അരി ഇട്ട് വേവിക്കുന്നതിനു പകരം തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ അരി ഇട്ടുവച്ച ശേഷം വേവിക്കുന്നതാണ് ശരിയായ രീതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.
അരി ചൂടുവെള്ളത്തില്‍ തിളപ്പിക്കുമ്പോള്‍ ആര്‍സെനിക്കിന്റെ വിഷാംശം കുറയുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, കുതിര്‍ത്തു വയ്ക്കാതെ വേവിച്ചാല്‍ അരി വെന്തു ചോറായാലും ഇതില്‍ അടങ്ങിരിക്കുന്ന ആഴ്സനിക്കിന്റെ അളവില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. എന്നാല്‍ തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം വേവിച്ചാല്‍ അരിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം 80 ശതമാനം കുറയുമെന്നും ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പഠനം പറയുന്നു. ബി.ബി.സിയില്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ആന്‍ഡി മെഹാര്ഗ് വ്യത്യസ്ത രീതികളില്‍ അരി വേവിച്ച് ആര്സനിക്കിന്റെ അംശം പരിശോധിച്ച് പ്രേക്ഷകര്‍ക്ക് നേരിട്ട് ഇക്കാര്യം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. അരിയില്‍ അമിതമായ അളവില്‍ ഇത്തരത്തിലുളള ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആര്‍സനിക് അടങ്ങിയിട്ടുളളതായി 2014 ലെ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് യൂറോപ്യന്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയും നേരത്തെ കണ്ടെത്തിയിരുന്നു.