അ​രി​യും മു​ള​കും തെലങ്കാനയിൽ നിന്നെത്തും; വി​ല സം​ബ​ന്ധി​ച്ച അ​ന്തി​മ​തീ​രു​മാ​നം ഉദ്യോഗസ്ഥരുടെ ചർച്ചയ്ക്ക് ശേഷം

തി​രു​വ​ന​ന്ത​പു​രം: അ​രി​യും മു​ള​കും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ കേ​ര​ള​ത്തി​ന് ല​ഭ്യ​മാ​ക്കാ​ന്‍ തെ​ല​ങ്കാ​ന സ​ര്‍​ക്കാ​ര്‍. കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ അ​രി, മു​ള​ക് എ​ന്നി​വ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ തെ​ല​ങ്കാ​ന ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ഉ​ത്തം​കു​മാ​ര്‍ റെ​ഡ്ഡി​യു​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ ച​ര്‍​ച്ച ന​ട​ത്തി.

കേ​ര​ള​ത്തി​ല്‍ അ​രി വി​ല​യു​ടെ ‍ വ​ര്‍​ധ​ന​വ് ഇ​തു​വ​ഴി ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു.
സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​രും തെ​ലു​ങ്കാ​ന ഭ​ക്ഷ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ലൂ​ടെ വി​ല സം​ബ​ന്ധി​ച്ച അ​ന്തി​മ​തീ​രു​മാ​നം ഉ​ണ്ടാ​കും.

അ​രി​യു​ടേ​യും മു​ള​കി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ളെ​ന്നും മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ അ​റി​യി​ച്ചു. ച​ര്‍​ച്ച​യി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, തെ​ല​ങ്കാ​ന ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ആ​ന്‍​ഡ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡി.​എ​സ്. ചൗ​ഹാ​ന്‍, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment