ഭക്ഷണത്തിൽ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മൾ. വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്റെ “പാൻ മസാലദോശ’ വൈറലായതിനു പിന്നാലെ ഐസ്ക്രീമിന്റെ വെറൈറ്റി സാധനം എത്തി.
ചോറിനൊപ്പം കറികൾക്കു പകരമായി ഐസ്ക്രീം കഴിക്കുന്നതാണു പുതിയ ഫുഡ് കോന്പിനേഷൻ. “റൈസ്ക്രീം’എന്നു നെറ്റിസൺസ് പേരിട്ട പുതിയ വിഭവത്തിനു ധാരാളം പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
പുതുതലമുറ ഭക്ഷണപ്രിയർക്കിടയിൽ ഇതു ട്രെൻഡ് ആയി മാറുമെന്നാണ് കുക്കിന്റെ അവകാശവാദം. നേരത്തെ എണ്ണയിൽ പൊരിച്ച ഐസ്ക്രീം തരംഗമായി മാറിയിരുന്നു.