തിരുവനന്തപുരം: കേരളത്തില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ ബംഗാളില്‍ നിന്ന്് അരിയിറക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്. കുറഞ്ഞ വിലയ്ക്കുള്ള അരി മാര്‍ച്ച് പത്തിനകം കേരളത്തില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലും അരിവില കുതിച്ചുയരുകയാണെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വിലകൂടാന്‍ കാരണമെന്നും മന്ത്രി പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 നീതിസ്റ്റോറുകള്‍ തുറക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
മുന്‍സര്‍ക്കാരിന്റെ കാലത്ത് അരി വാങ്ങിയ പണം കുടിശ്ശികയുള്ളതിനാല്‍ വിതരണക്കാര്‍ കേരളത്തിന് അരി നല്‍കുന്നില്ലെന്നും ഇതാണ് അരിവില കൂടാന്‍ കാരണമെന്നും കടകംപള്ളി പറയുന്നു. 157 കോടി രൂപയാണ് അരിവിതരണക്കാര്‍ക്ക് കുടിശ്ശികയായി നല്കാനുള്ളതെന്നും മന്ത്രി സഭയില്‍ അറിയിച്ചു. ഒരു കിലോ ജയ അരിയ്ക്ക്് 48 രൂപയും മട്ട അരിയ്ക്ക് 43ഉം സുരേഖ അരിയ്ക്ക് 37രൂപയുമാണ് കേരളത്തില്‍ ഇപ്പോഴത്തെ വില.
വിതരണക്കാര്‍ അരി നല്‍കാത്തതാണ് കേരളത്തിലെ അരിവില കൂടുന്നതിന്റെ കാരണം. വിതരണക്കാര്‍ കേരളത്തിനു അരി നല്കാന് തയ്യാറാകുന്നില്ല. അത്രയ്ക്കു പേരുദോഷമാണ് കേരളം അവര്‍ക്കിടയില്‍ വരുത്തിവച്ചിരിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് അരി വാങ്ങി പണം നല്‍കാത്തതാണ് കേരളത്തിനു പേരുദോഷം വരുത്തിവച്ചത്. ഈ കുടിശ്ശിക മൂലമാണ് അരി നല്‍കാത്തത്. 157 കോടി രൂപയാണ് അരിവിതരണക്കാര്‍ക്ക് കേരളം കുടിശ്ശികയായി നല്കാനുള്ളതെന്നും മന്ത്രി സഭയില്‍ അറിയിച്ചു. ബംഗാളില്‍ നിന്നെത്തിക്കുന്ന അരി നീതി സ്റ്റോറുവഴി വിതരണം ചെയ്യാനാണ് പദ്ധതി. ബംഗാളില്‍ മാത്രമാണ് അരിയ്ക്ക് വില കുറവെന്നും അതിനാലാണ് അവിടെ നിന്നും അരി ഇറക്കുമതി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.