കോഴിക്കോട്: പച്ചക്കറിക്കൊപ്പം സംസ്ഥാനത്ത് അരിവിലയും സാധാരണക്കാരനെ കുഴയ്ക്കുന്നു.10 ദിവസത്തിനിടെ അഞ്ച് മുതല്‍ എട്ടുവരെ രൂപയാണ് കൂടിയത്.
വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഇടനിലക്കാരാണ് വിലവര്‍ധനയ്ക്കു പിന്നിലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
മൊത്തവിപണന കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയിൽ 32 രൂപയുടെ വെള്ളക്കുറുവ അരിയുടെ വില 38 ആയി ഉയര്‍ന്നു. മഞ്ഞക്കുറുവ 30ല്‍നിന്ന് 36 ആയി.
30 രൂപയുണ്ടായിരുന്ന പൊന്നിക്ക് 34 മുതല്‍ 38 വരെ കൊടുക്കണം. കര്‍ണാടകയില്‍ നിന്നുള്ള വടിമട്ടയ്ക്ക് 15 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.
വില 33ല്‍നിന്ന് 48 ആയി.വില വര്‍ധനവ് തുടര്‍ ദിവസങ്ങളിലും ഇതേ രീതിയില്‍ തന്നെ നില്‍ക്കാനാണ് സാധ്യതയെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന.