മുംബൈ: രാഹുൽ ദ്രാവിഡിനോടുള്ള ഇഷ്ടം തന്നെ വീണ്ടും ക്രിക്കറ്റ് കാണാൻ പ്രേരിപ്പിക്കുന്നതായി ബോളിവുഡ് നടി റിച്ച ചന്ദ. ഒരുകാലത്ത് ദ്രാവിഡിനെ കാണാൻ വേണ്ടിമാത്രം ക്രിക്കറ്റ് കണ്ടിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു ദ്രാവിഡിനെയെന്നും താരം വെളിപ്പെടുത്തി.
“ദ്രാവിഡ് വിരമിച്ചതോടെ ക്രിക്കറ്റ് കാഴ്ച നിർത്തി. അദ്ദേഹം ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനായെത്തിയിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ ഇടവേളയ്ക്കുശേഷം വീണ്ടും ആസ്വദിക്കാൻ ആരംഭിച്ചു’- റിച്ച പറഞ്ഞു.
ക്രിക്കറ്റും കോഴയും പിന്നാന്പുറ കളികളുമെല്ലാം ഇതിവൃത്തമായ റിച്ച അഭിനയിക്കുന്ന ഇൻസൈഡ് എഡ്ജ് എന്ന വെബ് സീരിസിന്റെ മൂന്നാം സീസണ് പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ദ്രാവിഡിനെക്കുറിച്ചുള്ള അവരുടെ വെളിപ്പെടുത്തൽ.