സ്കോട്സിൽനിന്നുള്ള സ്കൂൾ വിദ്യാർഥി ഇഗാൻ റിച്ചി മാനഭംഗപ്പെടുത്തിയ ശേഷം ആക്രമിച്ചതു നാലു കുട്ടികളെ.
അലേഷ മാക് ഫെയിലിനെ കൊലപ്പെടുത്തിയ കുപ്രസിദ്ധ കൊലയാളി ആരോൺ കാംപെമ്പെല്ലിന്റെ ക്രൂരതകൾക്കു സമാനമാണ് റിച്ചിയുടെ ആക്രമണമെന്നാണ് ക്രിമിനോളജി വിദഗ്ധർ പറയുന്നത്.
ഒരു മാസത്തിനിടയിലാണ് നാലു സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ചത്. അപ്പോൾ റിച്ചിക്ക് 15 വയസ് മാത്രം.
സംഭവത്തിൽ പിടിയിലായെങ്കിലും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ പ്രതിക്കു 18 വയസ് പൂർത്തിയായതോടെയാണ് വിവരം പുറത്തുവിട്ടത്.
അതേ മനോരോഗി
ആറു വയസുകാരി അലേഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ പത്തൊമ്പതു വയസുകാരൻ ആരോൻ കാംപെ ബെല്ലിന്റെ അതേ മനോരോഗ സ്വഭാവമാണ് റിച്ചിക്കുമെന്നും മനോരോഗ വിദഗ്ധയായ പ്രഫ.എലിസബത്ത് യാർഡ് ലി പറഞ്ഞു.
ക്യാമ്പ് ബെല്ലിനെപ്പോലെ ഒരു കൊലപാതകിയായി ഇയാൾ മാറാതിരിക്കാനുള്ള ചികിത്സകളാണ് പോലീസ് ഇയാൾക്കു നൽകിയത്.
സീരിയൽ കൊലപാതകിയുടെ സ്വഭാവ സവിശേഷതകൾ റിച്ചിക്കുണ്ടായിരുന്നു. 2019ൽ ഏഴു വർഷത്തേക്കു ജയിലിലടച്ചിരുന്നു. ആക്രമണവും ബലാത്സംഗവും ഉൾപ്പെടെ ഒമ്പതോളം കുറ്റകൃത്യങ്ങൾക്കായിരുന്നു ശിക്ഷ.
ഹർ ഫോർഡ്, ക്രോസ് ഹൗസ്, കിൽ മനോർക്ക് എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിനിടെ മൂന്നു കുട്ടികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
ഗ്ലാസ് ഗോയില്ല ഹൈക്കോടതിയിൽ ഒരു പെൺകുട്ടി കഠിനമായി തന്നെ ശ്വാസം മുട്ടിച്ചിരുന്നുവെന്നു പറഞ്ഞു. കഴിഞ്ഞ വർഷം ഒരു ജൂറി കുറ്റക്കാരനാണെന്നു കണ്ടെത്തുന്നതു വരെ ഇയാൾ തന്റെ കുറ്റകൃത്യങ്ങൾ മറച്ചുവച്ചിരുന്നു.
വേട്ടക്കാരൻ
അപകടകാരിയായ വേട്ടക്കാരൻ എന്നാണ് പോലീസുകാർ റിച്ചിയെ വിശേഷിപ്പിച്ചത്. 2018ൽ എയർ ഡ്രിയിൽ അലേഷയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തു ഞെരിച്ചു കൊല്ലുമ്പോൾ ക്യാമ്പെല്ലിന് 24 വയസായിരുന്നു.
അവൻ ഇപ്പോൾ 24 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. വൈകാരിക ശൂന്യതയാണ് ഇരുവരുടെയും കുറ്റകൃത്യങ്ങൾക്കു കാരണമെന്നാണ് പ്രഫ. യാർഡ്ലി പറയുന്നത്.
വിചാരണ വേളയിൽ ഇരകൾ തന്നെക്കാൾ പ്രായം കുറഞ്ഞവരായിരുന്നതിനാൽ പിടിക്കപ്പെടുമെന്ന് അവൻ കരുതിയിരുന്നില്ല.
റിച്ചിയുടെ ക്രൂരതകൾക്ക് ഇരയായവരു എണ്ണം കൂടുതലായിരിക്കാമെന്നും ബർഹിംഗ്ഹാം യൂണിവേഴ്സിറ്റി പ്രഫസർ ആശങ്ക പ്രകടിപ്പിക്കുന്നു.
ഒരാളിൽ ഭയം വളർത്താനും അവരിൽ അധികാരം പ്രയോഗിക്കാനും അവനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.