റിച്ചി സിനിമ ഇറങ്ങിയതിന് പിന്നാലെ വിവാദങ്ങളും തലപൊക്കിത്തുടങ്ങിയിരുന്നു. നടനും സംവിധായകനുമായ രൂപേഷ് പീതാംബരനാണ് ആദ്യം വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ കന്നട സിനിമയായ ഉളിദിവരൂ കണ്ടതേയിൽ നായകനായി എത്തിയ രക്ഷിത് ഷെട്ടി പറയുന്നത് അതും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടായെന്നാണ്. കന്നടയിൽ സിനിമ സംവിധാനം ചെയ്തിരിക്കുന്നതും രക്ഷിത് ഷെട്ടി തന്നെയാണ്.
റിച്ചി താനുണ്ടാക്കിയ കഥാപാത്രമാണെങ്കിലും അത് എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് പോലും ധാരണയുണ്ടായിരുന്നില്ല. മറ്റൊരാള്‍ എഴുതിയ ഒരു കഥാപാത്രത്തെ അതില്‍ നിന്ന് വ്യത്യസ്തമായ പരിതസ്ഥിതിയില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിറഞ്ഞ ജോലിയാണ് നിവിന്‍ പോളി പൂര്‍ത്തിയാക്കിയതെന്നും രക്ഷിത് പറഞ്ഞു.