യാത്രക്കാരിയെ ബലാത്സംഗം ചെയ്യാനായി തട്ടിക്കൊണ്ടുപോയി ഓട്ടോ ഡ്രൈവർമാർ. യുവതിയുടെ നിലവിളി കേട്ട് രണ്ട് പോലീസുകാർ ഓടിയെത്തിയപ്പോൾ അവർ യുവതിയെ വാഹനത്തി മുച്ചക്ര വാഹനത്തിൽ നിന്ന് തള്ളിയിട്ടു.
മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ മൻപാഡ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് റിക്ഷാ ഡ്രൈവർമാരെ പിടികൂടിയത്.
ഡ്രൈവർ പ്രഭാകർ പാട്ടീലും (22) ഇയാളുടെ കൂട്ടാളി വൈഭവ് താരേയും (19) യുവതിയുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു.
തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പീഡിപ്പിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പാട്ടീലിനും താരെക്കുമെതിരെ കേസെടുത്തു.