സൈ​ക്ലിം​ഗ് ഇ​ഷ്ട​മാ​ണോ? വെ​റും 10 മീ​റ്റ​ർ ഈ ​സൈ​ക്കി​ൾ ഓ​ടി​ച്ചാ​ൽ 10,000 രൂ​പ സ​മ്മാ​നം; എ​ന്നാ​ൽ ഒ​രു ട്വി​സ്റ്റ് ഉ​ണ്ട്…

വെ​റും പ​ത്ത് മീ​റ്റ​റോ​ളം സൈ​ക്കി​ൾ ച​വി​ട്ടി​യാ​ൽ 10,000 രൂപ കൊ​ണ്ട് നി​ങ്ങ​ളു​ടെ പോ​ക്ക​റ്റ് നി​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? ഭോ​പ്പാ​ലി​ലെ ഒ​രു സ​യ​ൻ​സ് സെ​ന്‍റ​റാ​ണ് ഈ ​ര​സ​ക​ര​മാ​യ വ്യാ​യാ​മം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഇ​ത് ആ​ദ്യം ആ​ക​ർ​ഷ​ക​മാ​യി തോ​ന്നി​യേ​ക്കാം, പ​ക്ഷേ ഇ​വിടെ ഒ​രു വ്യ​ത്യ​സ്ത​ത​യു​ണ്ട്. ഇ​തു​വ​രെ നി​ങ്ങ​ൾ ഓ​ടി​ച്ച മ​റ്റ് സൈ​ക്കി​ളു​ക​ൾ പോ​ലെ​യ​ല്ല ഇ​ത്. ഈ ​സൈ​ക്കി​ൾ റി​വേ​ഴ്സ് മെ​ക്കാ​നി​സ​മാ​ണ് പി​ന്തു​ട​രു​ന്ന​ത്.

അ​താ​യ​ത് നി​ങ്ങ​ൾ ഇ​ട​ത്തേ​ക്ക് തി​രി​യു​ക​യാ​ണെ​ങ്കി​ൽ, സൈ​ക്കി​ൾ വ​ല​ത്തോ​ട്ട് തി​രി​ച്ചും തി​രി​യും. ഈ ടാസ്കിൽ പ​ങ്കെ​ടു​ത്ത​വ​രാ​രും ഇ​തു​വ​രെ സ​മ്മാ​ന​ത്തു​ക നേ​ടി​യി​ട്ടി​ല്ല. മ​ധ്യ​പ്ര​ദേ​ശ് കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സി​എ​സ്ടി ശാ​സ്ത്ര​ജ്ഞ​രാ​ണ് ഈ ​സൈ​ക്കി​ൾ നി​ർ​മി​ച്ച​ത്.

ആ​റു​മാ​സം കൊ​ണ്ട് ഈ ​സൈ​ക്കി​ൾ ഓ​ടി​ക്കാ​ൻ പ​ഠി​ക്കാ​മെ​ന്നും എ​ന്നാ​ൽ ഇ​തി​ൽ പ്രാ​വീ​ണ്യം നേ​ട​ണ​മെ​ങ്കി​ൽ നേ​ര​ത്തെ പ​ഠി​ച്ച സൈ​ക്കി​ളു​ക​ളു​ടെ മെ​ക്കാ​നി​സം മ​റ​ക്കേ​ണ്ടി​വ​രു​മെ​ന്നും എം​പി​സി​എ​സ്ടി ശാ​സ്ത്ര​ജ്ഞ​ൻ പ​ങ്ക​ജ് ഗോ​ദാ​ല വ്യക്തമാക്കി.

 

.

 

 

Related posts

Leave a Comment