സ്വന്തം ലേഖകന്‍
കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെആത്മഹത്യയുമായി ബന്ധപ്പെട്ട് ശബ്ദ സന്ദേശം പുറത്തായതോടെ സംഭവത്തിലെ ദുരൂഹത ഏറുന്നു.
ഫ്ളാറ്റ് പങ്കിട്ട് താമസിക്കുന്ന ജംഷാദ് എന്നയാളെ കുറിച്ച് റിഫ കുടുംബത്തിലെ മറ്റൊരാള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്. ഇതോടെ ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ കുറിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമായി തുടരാനാണ് തീരുമാനം.
റിഫയും ഭര്‍ത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളോടൊപ്പം ഫ്ളാറ്റ് പങ്കിട്ടാണു താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണങ്ങളാണ് ശബ്ദ സന്ദേശത്തിലുള്ളത്.
“ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു.
എനിക്കു നല്ല ദേഷ്യം വന്നു. പുലര്‍ച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു.
ആര്‍ക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല’എന്നാണ് റിഫ വോയ്സ് മെസേജില്‍ പറയുന്നത്.
അതേസമയംറിഫയുടെ മരണം ദുരൂഹതയുയര്‍ത്തി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുമ്പോള് തന്നെ മറ്റൊരു ശ്രദ്ധേയമായ വിഷയം കൂടി ഉയര്‍ന്നുവരുന്നുണ്ട്.
റിഫയും മെഹ്നുവും ചേര്‍ന്ന് ഫെബ്രുവരി 14ന് വിവാഹ വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ യുട്യൂബ് ആല്‍ബവും അതിനു ലഭിച്ച കമന്റുകളുമാണ് ഈ വിഷയത്തിലെ ദുരൂഹത മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത്.
ഈ ആല്‍ബവും അതിനു ലഭിച്ച കമന്റുകളുമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ലിപ് ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആല്‍ബത്തില്‍ മെഹ്നുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിഫ അഭിനയിച്ചതെന്നുള്ളതാണ് ഇതിനൊപ്പം ഉയരുന്ന മറ്റൊരു ആരോപണം.
അതോടൊപ്പം തന്നെ ഈ ആല്‍ബത്തിന്റെ പേരില്‍ റിഫയെ കുറ്റപ്പെടുത്തി നിരവധി കമന്റുകളും വന്നിരുന്നു.