ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഓഡിയോ പുറത്ത്. ഭര്‍ത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് ഓഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
‘എന്റെ തലയ്ക്കൊക്കെ അടിയേറ്റിട്ട് എനിക്കെന്തെങ്കിലും ആയിപ്പോയാ എന്താ ചെയ്യാ? കട്ടിലിലൊക്കെ തലയിടിപ്പിക്കും’ എന്നാണ് റിഫ ഓഡിയോയില്‍ പറയുന്നത്. സുഹൃത്തിനോട് റിഫ സംസാരിക്കുന്നതിന്റെ ഓഡിയോയാണെന്നാണ് വിവരം.
മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഭര്‍ത്താവ് മെഹ്നാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
റിഫയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്നാണു സംസ്കരിച്ചത്. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്നു വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്.
കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബായിലെത്തിയത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്.