കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു.
പള്ളിയില്‍ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് അനുമതി തേടി താമരശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ് കോഴിക്കോട് ആര്‍ഡിഒക്ക് കത്തുനല്‍കി.
അവധി കഴിഞ്ഞ് ഇന്ന് ഓഫീസ് പ്രവൃത്തി തുടങ്ങുമ്പോള്‍ ആര്‍ഡിഒ ഈ അപേക്ഷ പരിഗണിക്കാനാണ് സാധ്യത.
മൃതദേഹം പുറത്തെടുക്കുന്നതിനുള്ള അനുമതി ഇന്നുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.അനുമതി ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.
റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് റിഫയെ കണ്ടെത്തിയിരുന്നത്. ദുബൈയില്‍ പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
ഫോറന്‍സിക് റിപ്പോര്‍ട്ട് മാത്രമാണ് അവിടെ നിന്ന് നല്കിയട്ടുള്ളതെന്ന് കേസ് അന്വേഷിക്കുന്ന താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫ് പറഞ്ഞു.
തൂങ്ങി മരിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതാണ്. ഇക്കാര്യത്തില്‍ വീട്ടുകാര്‍ക്കു സംശയമുള്ളതിനാലാണ് പോസ്റ്റ്മോര്‍ട്ടത്തിനു അനുമതി തടിയത്.
ദുബൈയില്‍ പോസ്റ്റുമോര്‍ട്ടം നടത്താത്തതില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഫോറന്‍സിക് നടപടികള്‍ പോസ്റ്റുമോര്ട്ടംമാണെന്ന് വരുത്തിതീര്ക്കുയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്.
നാട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറിനകം സംസ്കരിക്കാന്‍ ബന്ധുക്കളില്‍ സമ്മര്‍ദമുണ്ടായിരുന്നു.
റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനതിരേ കഴിഞ്ഞ ദിവസം കാക്കൂര്‍ പോലീസ് കേസെടുത്തിരുന്നു.
ദുബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട റിഫയുടെ മൃതദേഹം ആദ്യം കാണുന്നത് ഭര്‍ത്താവും സുഹൃത്തുമാണ്.
രണ്ടുമാസം നീണ്ട അന്വേഷണത്തിലാണ് ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അഴിയുന്നത്.
ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് പോലീസ്.
റിഫയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
പ്രാഥമിക അന്വേഷണത്തിലാണ് ഭര്‍ത്താവില്‍ നിന്നും മോശം പെരുമാറ്റം റിഫയ്ക്കുണ്ടാ യിരുന്നതായി വ്യക്തമായത്.
മരണത്തില്‍ ദൂരൂഹത ആരോപിച്ച റിഫയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു.
റിഫയുടെ മരണത്തിനു ശേഷം അവരുടെ ഒരു ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണ് സംഭവത്തില്‍ വീണ്ടും ദുരൂഹതകള്‍ തലപൊക്കുന്നത്.
റിഫയുടെ മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടുവെന്നു കരുതുന്ന ശബ്ദ സന്ദേശത്തില്‍ ഭര്‍ത്താവായ മെഹ്നുവിന്റെ നിരുത്തരവാദപരമായ സമീപനത്തേയും മെഹ്നുവിന്റെ സുഹൃത്തിനെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമാണുള്ളത്.
മെഹ്നുവിന്റെ ജംഷാദ് എന്ന സുഹൃത്തിനെ കുറിച്ചാണ് വോയിസ് ക്ലിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ വോയിസ് ക്ലിപ്പ് പുറത്തുവന്നതോടെ റിഫയുടെ മരണത്തെ സംബന്ധിച്ച് വളരെ ഗുരുതരമായ ചില ദുരൂഹതകളാണ് ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.
റിഫയുടെ മരണകാരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണെങ്കിലും അങ്ങനെയൊന്നുമില്ലെന്ന വാദത്തിലായിരുന്നു ഭര്‍ത്താവ് മെഹ്നു ബന്ധുക്കളും.
ദുബായില്‍ മെഹ്നുവിനൊപ്പം കഴിഞ്ഞിരുന്ന റിഫ ഭര്‍ത്താവ് പുറത്തു പോയ സമയത്ത് ആത്മഹത്യ ചെയ്തു വെന്നാണ് പറയുന്നത്.
റിഫയും മെഹ്നുവും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് റിഫയുടെ ബന്ധുക്കളും വ്യക്തമാക്കിയിരുന്നത്. റിഫ മരിച്ച ദിവസം തലേന്ന് അസ്വഭ്വാവികമായി ഒന്നും സംഭവിച്ചില്ലെന്ന് ഭര്‍ത്താവ് മെഹ്നുവും വ്യക്തമാക്കി.
എന്നാല്‍ അതിനിടയിലാണ് ഇവരുടെ കുടുംബ ജീവിതത്തിലെ ചില വിഷയങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വോയിസ് ക്ലിപ് പുറത്തു വന്നത്.