കാഞ്ഞങ്ങാട്: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിലാണ് കാസര്‍ഗോഡ് ഐബി ഇന്‍സ്പെക്ടറായ റിജോ ഫ്രാന്‍സിസി (36)നെ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാസര്‍ഗോഡ് ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം താമസസ്ഥലമായ പള്ളിക്കരയിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു.
ആലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ നാലുവര്‍ഷമായി കാസർഗോഡ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറായി ജോലി ചെയ്യുകയാണ്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബേക്കൽ പോലീസിന്റെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.